Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ നോട്ടുകൾ രാജ്യത്ത് മുഴുവൻ എത്തിക്കാൻ വ്യോമസേന ഈടാക്കിയത് കോടികൾ; കറൻസി വിതരണം നടത്തിയത് അൾട്രാ മോഡേൺ വിമാനങ്ങൾ ഉപയോഗിച്ച്; വിതരണത്തിനായി മൊത്തം നടത്തിയത് 91 യാത്രകൾ

പുതിയ നോട്ടുകൾ രാജ്യത്ത് മുഴുവൻ എത്തിക്കാൻ വ്യോമസേന ഈടാക്കിയത് കോടികൾ; കറൻസി വിതരണം നടത്തിയത് അൾട്രാ മോഡേൺ വിമാനങ്ങൾ ഉപയോഗിച്ച്; വിതരണത്തിനായി മൊത്തം നടത്തിയത് 91 യാത്രകൾ

ഡൽഹി: 2016 നവംബർ എട്ട് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ച നോട്ട നിരോധിക്കൽ തീരുമാനം രാജ്യത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നും ഇല്ലെന്നും ഉള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. സംഭവം ലാഭകരമാണെങ്കിലും അല്ലെങ്കിലും പുതിയ നോട്ടുകൾ രാജ്യത്തിന്റെ വിവിധ ഭാഗത്ത് എത്തിക്കുന്നതിന് വലിയ ചെലവാണ് സർക്കാരിന് വഹിക്കേണ്ടി വന്നത്.നോട്ടുനിരോധനത്തിനു പിന്നാലെ പുതിയ നോട്ടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനായി വ്യോമസേന ഈടാക്കിയത് കോടികൾ. ഇന്ത്യൻ വ്യോമസേനയുടെ അൾട്രാ മോഡേൺ വിമാനങ്ങളായ സി-17, സി-130ജെ സൂപ്പർ ഹെർകുലിസ് തുടങ്ങിയ ഉപയോഗിച്ചാണ് നോട്ടുകൾ വിതരണം ചെയ്തത്. ഇതിനായി വ്യോമസേന 29.41 കോടി രൂപ ഈടാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

റിട്ടയേർഡ് കമ്മഡോർ ലോകേഷ് ബത്രയ്ക്കു വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് വ്യോമസേന ഇക്കാര്യങ്ങൾ അറിയിച്ചത്. നോട്ടുകൾ അസാധുവാക്കിയതോടെ 86 ശതമാനത്തോളം കറൻസികളും പിൻവലിക്കപ്പെട്ടു. 2016 നവംബറിൽ 1716.5 കോടി 500 രൂപാ നോട്ടുകളും 685.8 കോടി 1000 രൂപ നോട്ടുകളുമാണുണ്ടായിരുന്നത്. എത്രയും പെട്ടെന്ന് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പുറത്തിറക്കി കുറവു നികത്തുകയായിരുന്നു ലക്ഷ്യം. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെ വൻതുക ചിലവഴിച്ച് അൾട്രാ മോഡേൺ വിമാനങ്ങൾ ഉപയോഗിച്ചു പണം വിതരണം ചെയ്യാൻ തീരുമാനിച്ചത്.

ഇന്ത്യൻ വ്യോമസേനയുടെ മുൻനിര ഗതാഗത വിമാനങ്ങളായ സി 17ഉം സി-130 ജെ സൂപ്പർ ഹെർക്കുലീസും ഉപയോഗിച്ച് 91 യാത്രകളിലൂടെയാണ് പ്രിന്റിങ് പ്രസ്സുകളിൽ നിന്നുള്ള കെട്ടുകണക്കിനു വരുന്ന കറൻസികൾ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ എത്തിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആൻഡി മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുമാണ് 29.41 കോടി രൂപ സേവനത്തിനായി വ്യോമസേന ഈടാക്കിയത്. നോട്ടുനിരോധനത്തിനു പിന്നാലെ പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകൾ അച്ചടിക്കുന്നതിനായി 7965 കോടിയാണ് ആർബിഐ ചെലവഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP