Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയിൽ സഹ പൈലറ്റിന്റെ 'നിസ്സഹകരണം'; ഡൽഹിയിൽ എയർ ഇന്ത്യാ വിമാനം തിരിച്ചിറക്കിയപ്പോൾ വെട്ടിലായത് ഒട്ടേറെ യാത്രക്കാർ; ബാങ്കോക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിറുത്തിയിട്ടത് മണിക്കൂറുകളോളം !

മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയിൽ സഹ പൈലറ്റിന്റെ 'നിസ്സഹകരണം'; ഡൽഹിയിൽ എയർ ഇന്ത്യാ വിമാനം തിരിച്ചിറക്കിയപ്പോൾ വെട്ടിലായത് ഒട്ടേറെ യാത്രക്കാർ; ബാങ്കോക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിറുത്തിയിട്ടത് മണിക്കൂറുകളോളം !

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സഹ പൈലറ്റിന്റെ നിസ്സഹകരണം മൂലം വെട്ടിലായത് ഒട്ടേറെ യാത്രക്കാർ. മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്ക് പൈലറ്റ് സമ്മതിക്കാതെ വന്നതോടെയാണ് എയർ ഇന്ത്യാ വിമാനത്തിന്റെ യാത്ര മുടങ്ങി യാത്രക്കാർ വലഞ്ഞത്. വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാർ മണിക്കൂറുകളോളം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിപ്പോയി.

ന്യൂഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഎൽ-332 വിമാനമാണ് തിരികെ വിളിച്ചത്. വിമാനത്തിലെ സഹ പൈലറ്റ് എ കെ കാത്പാലിയ പരിശോധനയ്ക്ക് വിധേയനാകാതെയാണ് ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ഇത് തിരിച്ചറിഞ്ഞ എയർ ഇന്ത്യാ അധികൃതർ വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ തിരികെ ഇറക്കുകയായിരുന്നു.

ഇതോടെ നാല് മണിക്കൂറോളമാണ് യാത്രക്കാർ വിമാനത്തിൽ ഇരിക്കേണ്ടിവന്നത്. വിമാനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാതിരുന്നതിനെ തുടർന്ന് യാത്രക്കാർ ബഹളമുണ്ടാക്കുകയും ചെയ്തു. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപ് മുതൽ വിമാന ജീവനക്കാർ ഒരു തരത്തിലുമുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുതെന്നാണ് നിയമം.

ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപായി ജീവനക്കാർ ലഹരി പരിശോധനയ്ക്ക് വിധേയരാവുകയും വേണം. എന്നാൽ സഹ പൈലറ്റ് എ കെ കാത്പാലിയ ഈ പരിശോധനയ്ക്ക് വിധേയനാകാതെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. നേരത്തെ ഡൽഹിയിൽനിന്ന് ലണ്ടനിലേക്ക് പോകുന്ന വിമാനത്തിൽ ഡ്യൂട്ടിയുണ്ടായിരുന്ന കത്പാലിയ ലഹരി പരിശോധനയിൽ പരാജയപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP