Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

വിമാനം പറത്താൻ പൈലറ്റ് എത്തിയത് അടിച്ച് കോണു തെറ്റി; തുടർച്ചയായ രണ്ട് പരിശോധനകളിലും മദ്യപിച്ചതായി തെളിഞ്ഞതോടെ എയർ ഇന്ത്യാ പൈലറ്റിനെ ജോലിയിൽ നിന്നും മാറ്റി നിർത്തി; പൈലറ്റിന്റെ വെള്ളമടിയിൽ വിമാനം വൈകിയത് ഒരു മണിക്കൂർ: ഒടുവിൽ ഡൽഹി ലണ്ടൻ വിമാനം പറന്നുയർന്നത് മറ്റൊരു പൈലറ്റിനെ വിളിച്ചു വരുത്തിയ ശേഷം

വിമാനം പറത്താൻ പൈലറ്റ് എത്തിയത് അടിച്ച് കോണു തെറ്റി; തുടർച്ചയായ രണ്ട് പരിശോധനകളിലും മദ്യപിച്ചതായി തെളിഞ്ഞതോടെ എയർ ഇന്ത്യാ പൈലറ്റിനെ ജോലിയിൽ നിന്നും മാറ്റി നിർത്തി; പൈലറ്റിന്റെ വെള്ളമടിയിൽ വിമാനം വൈകിയത് ഒരു മണിക്കൂർ: ഒടുവിൽ ഡൽഹി ലണ്ടൻ വിമാനം പറന്നുയർന്നത് മറ്റൊരു പൈലറ്റിനെ വിളിച്ചു വരുത്തിയ ശേഷം

മുംബൈ: അടിച്ചു കോണു തെറ്റി പൈലറ്റ് വിമാനം പറത്താൻ എത്തി. ഫിറ്റായ പൈലറ്റ് ബ്രെത്ത് അനലൈസർ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ വിമാനം പറന്നത് മറ്റൊരു പൈലറ്റിനെ വിളിച്ചു വരുത്തിയ ശേഷം. എയർ ഇന്ത്യയുടെ ഓപ്പറേഷൻ വിഭാഗം മേധാവിയാണ് തുടർച്ചയായ രണ്ടു പരിശോധനകളിലും മദ്യപിച്ചെന്നു തെളിഞ്ഞത്. ഇതേ തുടർന്ന് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ക്യാപ്റ്റൻ എ.കെ.കാഠ്പാലിക്കെതിരെ നടപടി എടുത്ത് ജോലിയിൽ നിന്നു മാറ്റി നിർത്തി. പൈലറ്റിന്റെ വെള്ളമടി കാരണം ഡൽഹി ലണ്ടൻ വിമാനം 55 മിനിറ്റ് വൈകുകയും ചെയ്തു.

ഞായറാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നു ലണ്ടനിലേക്കു പോകേണ്ടിയിരുന്ന വിമാനം പറത്തേണ്ടിയിരുന്നത് കാഠ്പാലിയയായിരുന്നു. എന്നാൽ അടിച്ചു ഫിറ്റായി എത്തിയ കാഠ്പാലിയ മദ്യപാന പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. തുടർന്നു മറ്റൊരു പൈലറ്റിനെ വിളിച്ചു വരുത്തിയാണു യാത്ര തുടർന്നത്. എഐ111 എന്ന വിമാനം 55 മിനുറ്റ് വൈകുന്നതിനും ഇതു കാരണമായി. ഇതേ തുടർന്ന് ഇയാളെ ജോലിയിൽ നിന്നും മാറ്റി നിർത്തുക ആയിരുന്നു.

വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപു വരെ ഒരുതരത്തിലുള്ള ആൽക്കഹോളിക് പാനീയങ്ങളും ക്രൂ അംഗങ്ങൾ കഴിക്കരുതെന്നാണ് എയർക്രാഫ്റ്റ്‌സ് റൂൾ 24 വിശദമാക്കുന്നത്. വിമാനം പറത്തുന്നതിനു മുൻപും ശേഷവും എല്ലാവർക്കും മദ്യപാന പരിശോധനയും നിർബന്ധമാണ്. എന്നാൽ കാഠ്പാലിയയ്ക്കു വേണ്ടി രണ്ടു തവണ ബ്രെത്തലൈസർ പരിശോധന നടത്തിയെങ്കിലും രണ്ടിലും അദ്ദേഹം പരാജയപ്പെട്ടു.

ഒരു തവണ പിടിക്കപ്പെട്ടാൽ മൂന്നു മാസത്തേക്ക് ഫ്‌ളൈയിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയെന്നതാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) ചട്ടം. രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്നു വർഷത്തേക്കാണു സസ്‌പെൻഷൻ. മൂന്നാം തവണയും പിടിക്കപ്പെട്ടാൽ ആജീവനാന്ത കാലത്തേക്കു ഫ്‌ളൈയിങ് ലൈസൻസ് റദ്ദാക്കും. ഇത് രണ്ടാം തവണയാണ് കാഠ്പാലിയയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ഒരുങ്ങുന്നത്

2017ൽ കാഠ്പാലിയയുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. വിമാനമെടുക്കുന്നതിനു മുന്നോടിയായി പരിശോധനയ്ക്കു തയാറാകാതെ 'മുങ്ങിയതിന്റെ' പേരിലായിരുന്നു നടപടി. അന്ന് ഓപ്പറേഷൻസ് വിഭാഗം എക്‌സി. ഡയറക്ടർ സ്ഥാനത്തു നിന്നും ഇയാളെ മാറ്റി. പിന്നീട് ഡയറക്ടർ സ്ഥാനത്തേക്ക് അഞ്ചു വർഷത്തേക്കു നിയമനം ലഭിക്കുകയായിരുന്നു. കാഠ്പാലിയയുടെ ലൈസൻസ് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയെടുക്കുമെന്ന് ഡിജിസിഎ അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP