Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എയർ ഇന്ത്യയ്ക്ക് വൻ നാണക്കേട്; സിഡ്നി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മോഷണത്തിനിടെ പിടിക്കപ്പെട്ടത് ഇന്ത്യൻ പൈലറ്റ്; പേഴ്‌സ് എടുക്കുന്നതിനിടെ പിടികൂടിയത് എയർ ഇന്ത്യ റീജണൽ ഡയറക്ടറെ; വിവരം ലഭിച്ച ഉടൻ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് എയർഇന്ത്യ; മാനേജ്മെന്റിന്റെ സമ്മതിമില്ലാതെ രോഹിത് എയർഇന്ത്യ ഓഫീസിൽ പ്രവേശിക്കരുതെന്നും നിർദ്ദേശം

എയർ ഇന്ത്യയ്ക്ക് വൻ നാണക്കേട്; സിഡ്നി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മോഷണത്തിനിടെ പിടിക്കപ്പെട്ടത് ഇന്ത്യൻ പൈലറ്റ്; പേഴ്‌സ് എടുക്കുന്നതിനിടെ പിടികൂടിയത് എയർ ഇന്ത്യ റീജണൽ ഡയറക്ടറെ; വിവരം ലഭിച്ച ഉടൻ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് എയർഇന്ത്യ; മാനേജ്മെന്റിന്റെ സമ്മതിമില്ലാതെ രോഹിത് എയർഇന്ത്യ ഓഫീസിൽ പ്രവേശിക്കരുതെന്നും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: സിഡ്നി വിമാനത്താവളത്തിൽ വച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനം മോഷ്ടിക്കാൻ ശ്രമിക്കവേ എയർ ഇന്ത്യ റീജണൽ ഡയറക്ടർ പിടിയിൽ.ശനിയാഴ്ച സിഡ്നി വിമാനത്താവളത്തിൽ വച്ചാണ് എയർ ഇന്ത്യക്കാകെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. എയർഇന്ത്യയുടെ മുതിർന്ന കമാൻഡർമാരിലൊരാളാണ് രോഹിത് ഭാസി.

സിഡ്നിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർഇന്ത്യ എഎൽ 301 ഫ്ളൈറ്റ് പറത്താൻ ചുമതലപ്പെട്ടയാളായിരുന്നു രോഹിത്. ഇതിന് തൊട്ട് മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി പഴ്സ് എടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. വിവരം ലഭിച്ച ഉടൻ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് എയർഇന്ത്യ ഉത്തരവിറക്കി.ലൈസൻസ് സമർപ്പിച്ചശേഷം ഇയാളുടെ ബേസ് സ്റ്റേഷനായ കൊൽക്കത്തയിൽ നിന്ന് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

രോഹിതിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും മാനേജ്മെന്റിന്റെ സമ്മതിമില്ലാതെ ഇയാൾ ഇനി എയർഇന്ത്യ ഓഫീസിൽ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്. വിഷയം ആഭ്യന്തരമായി അന്വേഷിക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്.ഷാർജയിൽ കഴിഞ്ഞ മെയിൽ മദ്യപിച്ച അവസ്ഥയിൽ എയർഇന്ത്യ പൈലറ്റിനെ കണ്ടെത്തിയതും വലിയ വാർത്തയായിരുന്നു. കൊച്ചിയിലേക്ക് വിമാനം പറത്താൻ നിയോഗിക്കപ്പെട്ടയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP