Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പഴ്‌സ് മോഷ്ടിച്ചതിന് എയർ ഇന്ത്യൻ പൈലറ്റിന് സസ്‌പെൻഷൻ; കമ്പനി റീജിയണൽ ഡയറക്ടർ കൂടിയായ രോഹിത് ഭാസിൻ ഐഡന്റിറ്റി കാർഡ് തിരികെ ഏൽപ്പിക്കാനും കൊൽക്കത്തയിൽ നിന്നും പുറത്തു പോകരുതെന്നും നിർദ്ദേശം; അബദ്ധം പിണഞ്ഞത് മുത്തച്ഛനായെന്ന വിവരം അറിഞ്ഞതിന്റെ 'വെപ്രാള'ത്തിനിടെയെന്ന് സീനിയർ ക്യാപ്റ്റൻ

ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പഴ്‌സ് മോഷ്ടിച്ചതിന് എയർ ഇന്ത്യൻ പൈലറ്റിന് സസ്‌പെൻഷൻ; കമ്പനി റീജിയണൽ ഡയറക്ടർ കൂടിയായ രോഹിത് ഭാസിൻ ഐഡന്റിറ്റി കാർഡ് തിരികെ ഏൽപ്പിക്കാനും കൊൽക്കത്തയിൽ നിന്നും പുറത്തു പോകരുതെന്നും നിർദ്ദേശം; അബദ്ധം പിണഞ്ഞത് മുത്തച്ഛനായെന്ന വിവരം അറിഞ്ഞതിന്റെ 'വെപ്രാള'ത്തിനിടെയെന്ന് സീനിയർ ക്യാപ്റ്റൻ

മറുനാടൻ മലയാളി ബ്യൂറോ

സിഡ്‌നി: ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനം മോഷ്ടിക്കാൻ ശ്രമിച്ചത് എയർ ഇന്ത്യ റീജണൽ ഡയറക്ടർ. ശനിയാഴ്ച സിഡ്നി വിമാനത്താവളത്തിൽ വച്ചാണ് സംഭവം അരങ്ങേറിയത്. സിഡ്‌നി- ഡൽഹി ഫ്‌ളൈറ്റിന്റെ പൈലറ്റ് ക്യാപ്റ്റൻ രോഹിത് ഭാസിനാണ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ബില്ലടയ്ക്കാതെ സാധനവുമായി പുറത്തു കടക്കാൻ ശ്രമിച്ചത്. വിവരം ലഭിച്ച ഉടൻ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് എയർഇന്ത്യ ഉത്തരവിറക്കി.

എയർഇന്ത്യയുടെ മുതിർന്ന ക്യാപ്റ്റന്മാരിൽ ഒരാളാണ് രോഹിത് ഭാസിൻ. സിഡ്നിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർഇന്ത്യ എഎൽ 301 ഫ്ളൈറ്റ് പറത്താൻ ചുമതലപ്പെട്ടയാളായിരുന്നു രോഹിത്. ഇതിന് തൊട്ട് മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി പഴ്സ് എടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.

രോഹിതിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും മാനേജ്മെന്റിന്റെ സമ്മതിമില്ലാതെ ഇയാൾ ഇനി എയർഇന്ത്യ ഓഫീസിൽ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്. കൊൽക്കത്ത വിട്ട് പോകരുതെന്നും കമ്പനിയുടെ ഐഡന്റിറ്റി കാർഡ് ഉൾപ്പെടെ തിരികെ നൽകണമെന്നും എയർ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ആഭ്യന്തരമായി അന്വേഷിക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്.

വിമാനത്താവളത്തിൽ വെച്ച് താനൊരു മുത്തച്ഛനായത് അറിഞ്ഞതിന്റെ സന്തോഷത്തിൽ സംഭവിച്ച പിഴവാണ് എന്നാണ് രോഹിത് ഭാസിൻ പറയുന്നത്. തന്റെ മരുമകൾക്ക് വേണ്ടി ഹാൻഡ് ബാഗും മറ്റ് വസ്തുക്കളും വാങ്ങുന്നതിനായാണ് ഷോപ്പിൽ കയറിയത്. തിരക്കിനിടയിൽ പഴ്‌സിന്റെ കാര്യം വിട്ടുപോകുകയായിരുന്നു.

രോഹിത് ഭാസിന്റേത് ഒരു പൈലറ്റ് കുടുംബമാണ്. അദ്ദേഹത്തിന്റെ അച്ഛൻ ക്യാപ്റ്റൻ ജയ് ദേവ് ഭാസിൻ ഇന്ത്യൻ എയർലൈൻസിൽ നിന്നും വിരമിച്ച പൈലറ്റാണ്. അദ്ദേഹത്തിന്റെ ഭാര്യ നിവേദിതയും മകൻ റോഷനും എയർ ഇന്ത്യയിൽ പൈലറ്റുമാരായി സേവനം അനുഷ്ടിക്കുന്നുണ്ട്. മകൾ നിഹാരിക ഒരു സ്വകാര്യ വിമാന കമ്പനിയിൽ പൈലറ്റാണ്.

ഷാർജയിൽ കഴിഞ്ഞ മെയിൽ മദ്യപിച്ച അവസ്ഥയിൽ എയർഇന്ത്യ പൈലറ്റിനെ കണ്ടെത്തിയതും വലിയ വാർത്തയായിരുന്നു. കൊച്ചിയിലേക്ക് വിമാനം പറത്താൻ നിയോഗിക്കപ്പെട്ടയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ കണഅടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP