Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലക്ഷ്യം വെക്കുന്നത് രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധപ്പെടുത്തി നോൺസ്‌റ്റോപ്പ് സർവീസ് ശൃംഖല; എയർ ഏഷ്യ ഇന്ത്യൻ നഗരങ്ങളിൽ പുതിയ സർവീസുകൾ ആരംഭിച്ചു

ലക്ഷ്യം വെക്കുന്നത് രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധപ്പെടുത്തി നോൺസ്‌റ്റോപ്പ് സർവീസ് ശൃംഖല; എയർ ഏഷ്യ ഇന്ത്യൻ നഗരങ്ങളിൽ പുതിയ സർവീസുകൾ ആരംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എയർഏഷ്യ ന്യൂഡൽഹി-കൊച്ചി, ന്യൂഡൽഹി-അഹമ്മദാബാദ് റൂട്ടുകളിൽ പുതിയ സർവീസ് ആരംഭിച്ചത് ഇന്ത്യയിലെ വിവിധ നഗരങ്ങളെ ബന്ധപ്പെടുത്തി നോൺസ്റ്റോപ്പ് സർവീസുകളുടെ ശൃംഖല ആരംഭിക്കുക എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി. ന്യൂഡൽഹി-കൊച്ചി, ന്യൂഡൽഹി-അഹമ്മദാബാദ് എന്നീ റൂട്ടുകളിൽ തുടക്കത്തിൽ യഥാക്രമം 3915 രൂപയും 2015 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.

ന്യൂഡൽഹി-കൊച്ചി, ന്യൂഡൽഹി-അഹമ്മദാബാദ് റൂട്ടുകളിൽ പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെമ്പാടുമായുള്ള ശൃംഖല ശക്തിപ്പെടുത്തുകയാണെന്ന് എയർഏഷ്യ ചീഫ് കൊമേഴ്സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു. 2020-2021 വർഷത്തേയ്ക്ക് സർവീസുകൾ വിപുലമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതൽ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിൽ നിന്നും രാവിലെ 4:55 പുറപ്പെടുന്ന പുറപ്പെടുന്ന വിമാനം 8 മണിക്ക് കൊച്ചിയിലെത്തും. 8.50 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12 മണിക്ക് ന്യൂഡൽഹിയിൽ തിരികെയെത്തും. ഇന്ത്യയിലെ 21 ലക്ഷ്യകേന്ദ്രങ്ങളിലേയ്ക്കായി എയർഏഷ്യ ഇന്ത്യ 27 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP