Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവധിക്കാലത്ത് വിദേശ യാത്ര നടത്തുന്നവരുടെ കീശ കാലിയാകും; പെരുനാൾ മുതലെടുത്ത് വിമാന കമ്പനികളുടെ പകൽ കൊള്ള; സൗദിയിലേക്ക് വിമാനനിരക്ക് 31000 രൂപ; ദുബായിലേക്ക് ടിക്കറ്റ് നിരക്ക് 17000 ആയപ്പോൾ റിയാദിലേക്ക് 26000മായി; മെയ്‌ രണ്ടാംവാരം വരെ വിമാനക്കമ്പനികൾ ഉയർന്നനിരക്ക് ഈടാക്കും

അവധിക്കാലത്ത് വിദേശ യാത്ര നടത്തുന്നവരുടെ കീശ കാലിയാകും; പെരുനാൾ മുതലെടുത്ത് വിമാന കമ്പനികളുടെ പകൽ കൊള്ള; സൗദിയിലേക്ക് വിമാനനിരക്ക് 31000 രൂപ; ദുബായിലേക്ക് ടിക്കറ്റ് നിരക്ക് 17000 ആയപ്പോൾ റിയാദിലേക്ക് 26000മായി; മെയ്‌ രണ്ടാംവാരം വരെ വിമാനക്കമ്പനികൾ ഉയർന്നനിരക്ക് ഈടാക്കും

മറുനാടൻ ഡെസ്‌ക്‌

കൊണ്ടോട്ടി: അവധിക്കാലം എത്തിയതോടെ പകൽ കൊള്ള നടത്തി വിമാന കമ്പനികൾ. പെരുനാൾ മുതലെടുത്ത് ടിക്കറ്റ് നിരക്കിന് ഇരട്ടി യാത്രാനിരക്കാണ് കമ്പനി ഈടാക്കുന്നത്. അവധിക്കാലത്ത് വിദേശയാത്ര നടത്തുന്നവരുടെ കീശ ചോർത്തുന്നതാണ് നിലവിലെ വിമാനടിക്കറ്റ് നിരക്കുകൾ. പലതിനും ഇരട്ടിയിലേറെ വർധന. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാനനിരക്ക് കുത്തനെ കൂട്ടി.

മാർച്ച് ആദ്യവാരം കരിപ്പൂരിൽനിന്ന് സൗദിയിലേക്ക് 15,000- 16,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോൾ 28,000-31,000 രൂപയിലെത്തി. ഉയർന്ന നിരക്കിലും ടിക്കറ്റ് കിട്ടാൻ പ്രയാസം നേരിടുന്നുണ്ട്. റിയാദിലേക്ക് നേരത്തേ 11000-12000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നത് 24,000-26,000 നിരക്കിലേക്കാണ് ഉയർന്നത്. യാത്രക്കാർ ഏറെയുള്ള ദോഹയിലേക്കും ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. കഴിഞ്ഞമാസം 7000-8000 രൂപയ്ക്ക് ദോഹയിലേക്ക് പറക്കാമായിരുന്നു. ഇപ്പോഴിത് 15,000-16,000 രൂപയിലെത്തിയിരിക്കുകയാണ്.

ഉംറ തീർത്ഥാടനവും കേരളത്തിലെ അവധിയുമെല്ലാമായി ധാരാളംപേർ സൗദിയിലേക്ക് പോകുന്നുണ്ട്. സന്ദർശകവിസയിൽ സൗദിയിലേക്ക് പോകുന്നവരും കുറവല്ല. ദുബായിലേക്ക് 6000-7000 രൂപ നിരക്കിൽ കിട്ടിയിരുന്ന വിമാനടിക്കറ്റിന് ഇപ്പോൾ 16,000-17,000 രൂപയിലെത്തി.മെയ്‌ രണ്ടാംവാരം വരെ വിമാനക്കമ്പനികൾ ഉയർന്നനിരക്ക് ഈടാക്കും.

പിന്നീട് ഗൾഫിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടും. പെരുന്നാൾ എത്തുന്നതോടെ നാട്ടിലേക്കുമടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടുന്നതിനാൽ വിമാനങ്ങളിൽ തിരക്ക് കൂടും. ഇത് മുതലെടുത്താണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടുക. തിരക്കേറുന്ന സമയത്ത് വിമാനക്കമ്പനികൾ നിരക്കുയർത്തി യാത്രക്കാരെ പിഴിയുന്നത് പതിവാണ്. ഇതിനെതിരേ നടപടിയെടുക്കുമെന്ന വാഗ്ദാനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും നടപ്പാകാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP