Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഫാൽ ഇടപാടിൽ കോടികളുടെ അഴിമതി; യുപിഎ സർക്കാർ തീരുമാനിച്ചതിനെക്കാൾ ഭീമമായ തുകയ്ക്കാണ് മോദി സർക്കാർ റഫാൽ ഇടപാടിന് സമ്മതിച്ചത്; ഇടപാടിന്റെ വില പുറത്ത് വിടുന്നതിൽ ഫ്രാൻസിന് എതിർപ്പില്ലെന്ന് പറഞ്ഞിട്ടും മോദിയും സംഘവും തയാറാകാത്തത് ദുരൂഹമാണെന്ന് വിമർശിച്ച് എ.കെ. ആന്റണി

റഫാൽ ഇടപാടിൽ കോടികളുടെ അഴിമതി; യുപിഎ സർക്കാർ തീരുമാനിച്ചതിനെക്കാൾ ഭീമമായ തുകയ്ക്കാണ് മോദി സർക്കാർ റഫാൽ ഇടപാടിന് സമ്മതിച്ചത്; ഇടപാടിന്റെ വില പുറത്ത് വിടുന്നതിൽ ഫ്രാൻസിന് എതിർപ്പില്ലെന്ന് പറഞ്ഞിട്ടും മോദിയും സംഘവും തയാറാകാത്തത് ദുരൂഹമാണെന്ന് വിമർശിച്ച് എ.കെ. ആന്റണി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് എ.കെ. ആന്റണി. റഫാൽ യുദ്ധ വിമാന ഇടപാടിൽ വില വെളിപ്പെടുത്താൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. 2008ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ഫ്രാൻസുമായി കരാർ ഒപ്പിടുന്നത്.

അന്ന് വില പുറത്തുവിടുന്നത് വിലക്കുന്ന വ്യവസ്ഥയുണ്ടെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ പ്രസ്ഥാവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി രംഗത്തെത്തിയത്.

എ.കെ ആന്റണിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ പ്രസ്താവന ഇറക്കി പ്രതിരോധ മന്ത്രിയും മോദിയും പാർലമെന്റിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇടപാട് സ്വകാര്യ കമ്പനിക്കു കൈമാറാൻ സുരക്ഷാകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്ന് മോദി സ്വന്തം നിലയിൽ തീരുമാനമെടുത്തു. വലിയ തോതിലുള്ള അഴിമതിയാണ് ഇതിന് പിന്നിലുള്ളത്. 2008 ൽ ഫ്രാൻസുമായി പ്രതിരോധ മേഖലയിൽ ഒപ്പിട്ട കരാർ ആണു ബിജെപി സഭയിൽ ഹാജരാക്കിയത്. 2008 ൽ റഫാലിനെ തിരഞ്ഞെടുത്തിട്ടു പോലുമില്ല.

ആകെ ആറു കമ്പനികളാണ് ഇന്ത്യയ്ക്കു യുദ്ധ വിമാനങ്ങൾ ലഭ്യമാക്കാൻ രംഗത്തെത്തിയത്. അതിൽ റഫാലും ഉൾപ്പെട്ടിരുന്നു. 2012 ലാണു റഫാലിനെ തിരഞ്ഞെടുത്തത്. ഇടപാട് തുക സംബന്ധിച്ച് ഇരുസർക്കാരുകളും ധാരണയിലെത്തിയെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ യാഥാർഥ്യമാക്കാനായില്ല. 126 റഫാൽ വിമാനങ്ങൾക്കാണു യുപിഎ സർക്കാർ കരാർ തയാറാക്കിയത്. വിമാനം വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്കു (ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്) കൈമാറുമെന്നു ധാരണയുണ്ടായിരുന്നു. എന്നാൽ, ബിജെപി സർക്കാരിനു കീഴിൽ കരാർ 36 വിമാനങ്ങൾക്കായി കുറച്ചു. സാങ്കേതിക കൈമാറ്റം ഒഴിവാക്കുകയും ചെയ്തിരുന്നു.


യുപിഎ സർക്കാർ തീരുമാനിച്ചതിനേക്കാൾ ഭീമമായ തുകയ്ക്കാണു മോദി സർക്കാർ റഫാൽ ഇടപാടിനു സമ്മതിച്ചത്. യുപിഎ സർക്കാരിന്റെ കാലത്തു വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യ, സുഖോയ് യുദ്ധ വിമാനങ്ങൾ എന്നിവയുടെ വില പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. റഫാൽ ഇടപാടിന്റെ വില പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്നു ഫ്രാൻസ് നേരത്തെ അറിയിച്ചിരുന്ന. കേന്ദ്ര സർക്കാർ അതിനു തയാറാവാത്തതു ദുരൂഹമാണ്. യുദ്ധവിമാന നിർമ്മാണം എച്ച്എഎല്ലിൽനിന്ന് എടുത്തുമാറ്റിയിട്ട് ഈ മേഖലയിൽ ഒരു വിധത്തിലുമുള്ള മുൻപരിചയവുമില്ലാത്ത കമ്പനിക്കു കൈമാറിയതിന് പിന്നിൽ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും എ.കെ ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP