Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീകരസംഘടനയായ അൽ ഖ്വയ്ദ ഇന്ത്യൻ റെയിൽവെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; അമേരിക്കയെയും അവരുമായി ചങ്ങാത്തമുള്ള രാജ്യങ്ങളെയും തോൽപ്പിക്കണമെന്നു സന്ദേശം

ഭീകരസംഘടനയായ അൽ ഖ്വയ്ദ ഇന്ത്യൻ റെയിൽവെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; അമേരിക്കയെയും അവരുമായി ചങ്ങാത്തമുള്ള രാജ്യങ്ങളെയും തോൽപ്പിക്കണമെന്നു സന്ദേശം

ന്യൂഡൽഹി: ഭീകരസംഘടനയായ അൽ ഖ്വയ്ദ ഇന്ത്യൻ റെയിൽവെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. അമേരിക്കയെയും അവരുമായി ചങ്ങാത്തമുള്ള രാജ്യങ്ങളെയും തോൽപ്പിക്കണമെന്നു സന്ദേശവും വെബ്‌സൈറ്റിൽ കുറിച്ചു.

ഇന്ത്യൻ റെയിൽവേയുടെ റെയിൽ നെറ്റ് പേജിലാണ് അൽ ഖ്വയ്ദ ഹാക്കർമാർ നുഴഞ്ഞു കയറിയത്. അൽപ്പസമയത്തിനുശേഷം അധികൃതർ വെബ്‌സൈറ്റ് വീണ്ടെടുത്തു.

ഭുസവാൽ ഡിവിഷന്റെ പേജ് ഹാക്ക് ചെയ്ത ശേഷം അതിൽ ഇന്ത്യയിലെ മുസ്ലീങ്ങൾക്കായി ദക്ഷിണ ഏഷ്യയിലെ അൽ ഖ്വയ്ദ മേധാവിയായ മൗലാന ആസിം ഉമറിന്റെ സന്ദേശവും പോസ്റ്റ് ചെയ്തിരുന്നു. നിങ്ങളുടെ നാട്ടിൽ മാത്രം എന്തുകൊണ്ട് പ്രശ്‌നങ്ങളില്ല എന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. 11 പേജുള്ള മറ്റൊരു കുറിപ്പും ഇതിനൊപ്പം ഉണ്ടായിരുന്നു.ജനങ്ങളെ ജിഹാദുമായി അടുപ്പിക്കാനായാണ് താനിത് എഴുതുന്നതെന്നും അമേരിക്കയേയും അമേരിക്കയുമായി ചങ്ങാത്തമുള്ള രാജ്യങ്ങളേയും തോൽപ്പിക്കണമെന്നും മൗലാന ആസിം സന്ദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP