Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാജ്യത്തെ പാസഞ്ചർ ട്രെയിനുകൾ ഞായറാഴ്‌ച്ച ഓടില്ല; ജനതാ കർഫ്യൂവിനെ പിന്തുണച്ച് നിർത്തി വെക്കുക ശനിയാഴ്‌ച്ച അർധരാത്രി മുതൽ ഞായറാഴ്ച രാത്രി പത്തുവരെയുള്ള തീവണ്ടികൾ

രാജ്യത്തെ പാസഞ്ചർ ട്രെയിനുകൾ ഞായറാഴ്‌ച്ച ഓടില്ല; ജനതാ കർഫ്യൂവിനെ പിന്തുണച്ച് നിർത്തി വെക്കുക ശനിയാഴ്‌ച്ച അർധരാത്രി മുതൽ ഞായറാഴ്ച രാത്രി പത്തുവരെയുള്ള തീവണ്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജനതാ കർഫ്യുവിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പാസഞ്ചർ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ല. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ജനതാ കർഫ്യൂ കണക്കിലെടുത്ത് ശനിയാഴ്ച അർധരാത്രി മുതൽ ഞായറാഴ്ച രാത്രി പത്തുവരെ പാസഞ്ചർ തീവണ്ടികൾ ഓടില്ലെന്ന് റെയിൽവെ അറിയിച്ചു. രാവിലെ ഏഴിന് യാത്ര തുടങ്ങിയ പാസഞ്ചർ തീവണ്ടികളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയശേഷമെ സർവീസ് അവസാനിപ്പിക്കൂവെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യാത്രക്കാരില്ലാത്ത പാസഞ്ചർ തീവണ്ടികൾ ആവശ്യമെങ്കിൽ പാതിവഴിയിൽ റദ്ദാക്കും.

മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലെ സബർബൻ തീവണ്ടി സർവീസുകൾ ഞായറാഴ്ച വെട്ടിക്കുറയ്ക്കും. അവശ്യ യാത്രകൾ നടത്തേണ്ടിവരുന്നവരെ മാത്രം മുന്നിൽക്കണ്ടാവും ഞായറാഴ്ച സബർബൻ തീവണ്ടികൾ ഓടിക്കുക. മെയിൽ, എക്സ്പ്രസ് തീവണ്ടികളിലെ കാറ്ററിങ് സർവീസുകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. ഫുഡ് പ്ലാസകൾ, റിഫ്രഷ്മെന്റ് റൂമുകൾ, ജൻ ആഹാർ കേന്ദ്രങ്ങൾ എന്നിവയെല്ലാം അടയ്ക്കുമെന്നും ഐആർസിടിസി വൃത്തങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP