Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോക്കോ പൈലറ്റ് മുതൽ ഗാർഡുമാർവരെ: ചരിത്രനഗരമായ മൈസൂർ റെയിൽവേ സ്‌റ്റേഷനിൽ ടിപ്പുവിനെ നിയന്ത്രിച്ച് പതിനാറ് വനിതകൾ; കളമൊരുക്കിയത് ദക്ഷിണ-പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷൻ വനിതാജീവനക്കാർമാത്രം നിയന്ത്രിക്കുന്ന ഒരു തീവണ്ടിസർവ്വീസിന്; വനിതാദിനാചരണത്തോടെ പത്ത് ദിനം നീളുന്ന പരിപാടികളുമായി റെയിൽവേ

ലോക്കോ പൈലറ്റ് മുതൽ ഗാർഡുമാർവരെ: ചരിത്രനഗരമായ മൈസൂർ റെയിൽവേ സ്‌റ്റേഷനിൽ ടിപ്പുവിനെ നിയന്ത്രിച്ച് പതിനാറ് വനിതകൾ; കളമൊരുക്കിയത് ദക്ഷിണ-പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷൻ വനിതാജീവനക്കാർമാത്രം നിയന്ത്രിക്കുന്ന ഒരു തീവണ്ടിസർവ്വീസിന്; വനിതാദിനാചരണത്തോടെ പത്ത് ദിനം നീളുന്ന പരിപാടികളുമായി റെയിൽവേ

മറുനാടൻ മലയാളി ബ്യൂറോ

മൈസൂരു: വനിതാദിന ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് ബെംഗളൂരു-മൈസൂരു രാജ്യറാണി എക്സ്‌പ്രസിന്റെ നിയന്ത്രണം ഒരു ദിവസത്തേക്കു പൂർണമായി ഏറ്റെടുത്ത് വനിതാ ജീവനക്കാരുടെ വാർത്ത ലോകശ്രദ്ധയിലേക്കാണ് ഇടം കണ്ടെത്തിയത്. ചൂളം വിളിച്ച് മുന്നോട്ട് എടുത്ത ട്രെയിനിൽ ആത്മവിശ്വാസത്തിന്റെ കൊടുമുടി തന്നെ ഇവർ കീഴടക്കിയിരുന്നു. ഇപ്പോഴിതാ. വ്യാഴാഴ്ച രാവിലെ 11.30-ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ടിപ്പു എക്സ്‌പ്രസിനെയാണ് വനിതകൾ മുന്നിലും പിന്നിലുംനിന്നു വീണ്ടും നയിച്ചത്. ലോക്കോ പൈലറ്റ് മുതൽ ഗാർഡുമാർവരെ പതിനാറുപേരും വനിതാ ജീവനക്കാർ. പുരുഷജീവനക്കാരെ മുഴുവൻ ഒഴിവാക്കി അവർ ആ തീവണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

ടിപ്പു എക്സ്‌പ്രസിനെയാണ് വനിതകൾ മുന്നിലും പിന്നിലുംനിന്നു നയിച്ചത്. മുന്നിലെ എൻജിൻബോഗിയുടെ കാബിനിൽ തീവണ്ടിയുടെ നിയന്ത്രണമേറ്റെടുത്ത് രണ്ടു യുവതികൾ; ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും. പുറകിലെ ബോഗിയിൽ ഒരു ഗാർഡ്, ഉള്ളിൽ വിവിധ ബോഗികളിലായി അഞ്ചുപേരടങ്ങിയ ടിക്കറ്റ് ചെക്കിങ് സ്‌ക്വാഡ്, ഒരു ടിക്കറ്റ് എക്‌സാമിനർ(ടി.ടി.ഇ.), സുരക്ഷയ്ക്ക് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ നാലുപേർ. രണ്ടു സ്റ്റേഷൻ ഗാർഡുമാർ- എല്ലാവരും ചുറുചുറുക്കുള്ള യുവതികൾ. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെഭാഗമായാണ് ദക്ഷിണ-പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷൻ വനിതാജീവനക്കാർമാത്രം നിയന്ത്രിക്കുന്ന ഒരു തീവണ്ടിസർവീസിന് കളമൊരുക്കിയത്. മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമായിരുന്നു യാത്ര.

ലോക്കോ പൈലറ്റ് ബെല്ലാ ശിവപാർവതി, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് രംഗോലി പാട്ടീൽ എന്നിവരാണ് എൻജിൻ കാബിനിൽ തീവണ്ടിയെ നയിച്ചത്. ലോക്കോ പൈലറ്റായി ആറുവർഷത്തെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റായി മൂന്നുവർഷത്തെയും പരിചയമുണ്ട് ശിവപാർവതിക്ക്. രംഗോലിക്കും മുൻപരിചയമുണ്ട്. യാത്രപുറപ്പെടുന്നതിനുമുമ്പ് ഡിവിഷണൽ റെയിൽവേ മാനേജർ അപർണ ഗർഗ് എല്ലാവർക്കും പൂച്ചെണ്ട് നൽകി ആശംസ നേർന്നു. റെയിൽവേ പത്തുദിവസം നീളുന്ന വിവിധ പരിപാടികളാണ് ഇത്തവണ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP