Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തന്റെ സ്ഥിര നിക്ഷേപം കാശി മഠാധിപതി അടിച്ചുമാറ്റിയെന്ന് രാഘവേന്ദ്ര തീർത്ഥയുടെ പരാതി; നാൽപത് ലക്ഷത്തോളം രൂപ സംയമീന്ദ്ര തീർത്ഥ മഠത്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയത് രണ്ടു ബാങ്ക് മാനേജർമാരുടെ സഹായത്തോടെയെന്നും ആരോപണം; പണം വാരാണസി കാശിമഠ സംസ്ഥാനിന്റേതെന്നു മഠത്തിന്റെ വിശദീകരണം

തന്റെ സ്ഥിര നിക്ഷേപം കാശി മഠാധിപതി അടിച്ചുമാറ്റിയെന്ന് രാഘവേന്ദ്ര തീർത്ഥയുടെ പരാതി; നാൽപത് ലക്ഷത്തോളം രൂപ സംയമീന്ദ്ര തീർത്ഥ മഠത്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയത് രണ്ടു ബാങ്ക് മാനേജർമാരുടെ സഹായത്തോടെയെന്നും ആരോപണം; പണം വാരാണസി കാശിമഠ സംസ്ഥാനിന്റേതെന്നു മഠത്തിന്റെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കർണാടക: കാശി മഠത്തിന്റെ അവകാശ തർക്കം പുതിയ വഴിത്തിരിവിലേക്ക്. കാശി മഠാധിപതിയായ സംയമീന്ദ്ര തീർത്ഥയ്‌ക്കെതിരെ 40 ലക്ഷം രൂപയുടെ തട്ടിപ്പു കേസ് ഫയൽ ചെയ്ത് രാഘവേന്ദ്ര തീർത്ഥ. രാഘവേന്ദ്ര തീർത്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംയമീന്ദ്ര തീർത്ഥക്കെതിരെയും കർണാടക ബാങ്ക് സുരത്കൽ ബ്രാഞ്ചിലെ രണ്ടു മാനേജർമാർക്കെതിരെയും സുരത്കൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ പറയുന്നതനുസരിച്ച് 1999 ഫെബ്രുവരി രണ്ടിന് പത്തു ലക്ഷം രൂപ തന്റെ സ്വകാര്യ അക്കൗണ്ടിൽ സ്ഥിരനിക്ഷേപമായി ഇട്ടുവെന്നും എന്നാൽ പിന്നീട് രണ്ടു മാനേജർമാരുടെ സഹായത്തോടെ സംയമീന്ദ്ര തീർത്ഥ തന്റെ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു.

2019 ഫെബ്രുവരി 22ന് ബാങ്ക് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടപ്പോഴാണ് ബാങ്ക് അധികൃതർ ഈ വിവരം തന്നെ അറിയിച്ചതെന്നും രാഘവേന്ദ്ര പറയുന്നു.1999-ൽ രാഘവേന്ദ്ര തീർത്ഥ ബാങ്കിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്നു. നിലവിൽ നാലപത് ലക്ഷത്തോളം മൂല്യമുള്ള തുക ഡെപ്പോസിറ്റ് രസീത് ഉപയോഗിച്ച് സംയമീന്ദ്ര തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് ബാങ്ക് മാനേജർമാർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കൃത്യമായ രേഖകൾ ഇല്ലാതെ മറ്റൊരാൾക്ക് പണം കൈമാറിയതിനാണ് അധികൃതർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഐപിസി സെക്ഷൻ 403, 406, 420, 34 വകുപ്പുകൾ പ്രകാരം വഞ്ചന, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിവയ്ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മഠത്തിന്റെ അധികാര തർക്കങ്ങളുടെ ഭാഗമായാണ് പുതിയ കേസും. എന്നാൽ, വാരാണസി കാശിമഠ സംസ്ഥാനിന്റെ പണം അന്ന് ഉപമഠാധിപതിയായിരുന്ന രാഘവേന്ദ്രയുടെ പേരിൽ നിക്ഷേപിക്കുക മാത്രമാണ് ചെയ്തതെന്നാണ് മഠത്തിന്റെ വിശദീകരണം.

മഠത്തിന്റെ ഇരുപതാമത് അധിപനായിരുന്ന സുധീന്ദ്ര തീർത്ഥയുടെ പിൻഗാമിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത് രാഘവേന്ദ്ര തീർത്ഥയെ ആയിരുന്നു. പിന്നീട് ഈ സ്ഥാനത്തു നിന്ന് സുധീന്ദ്ര തീർത്ഥ തന്നെ രാഘവേന്ദ്രയെ മാറ്റുകയായിരുന്നു. കാശി മഠത്തിലെ വിഗ്രഹവും അമൂല്യരത്നങ്ങൾ പതിച്ച സ്വർണാഭരണങ്ങളുമായി സ്വാമി രാഘവേന്ദ്ര തീർത്ഥ മുങ്ങിയെന്നു കാണിച്ച് സുധീന്ദ്ര തീർത്ഥ സ്വാമികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി കേസന്വേഷണം സിബിഐക്ക് വിടുകയും സ്വാമി രാഘവേന്ദ്ര തീർത്ഥ അറസ്റ്റിലാകുകയും ചെയ്തു.

പിന്നീടാണ് കാശി മഠത്തിന്റെ അടുത്ത അധിപതിയായി സ്വാമി സംയമീന്ദ്ര തീർത്ഥയെ വിളംബരം ചെയ്തത്. വടക്കൻ പറവൂർ സ്വദേശിയായ സ്വാമി സംയമീന്ദ്ര തീർത്ഥയുടെ പൂർവാശ്രമത്തിലെ പേര് ഉമേഷ് മല്ലൻ എന്നായിരുന്നു. 2002 ജൂൺ 20ന് ഹരിദ്വാറിലെ കാശിമഠത്തിൽ വച്ചായിരുന്നു സന്ന്യാസ ദീക്ഷ. ഗംഗാ നദിക്കരയിൽ ആഘോഷമായി നടന്ന ചടങ്ങിൽ ദീക്ഷ സ്വീകരിച്ച ശിഷ്യന് സ്വാമി സംയമീന്ദ്ര തീർത്ഥ എന്ന് ഗുരു നാമകരണവും നടത്തി. 2015സപ്തംബർ എട്ടിനാണ് ഹരിദ്വാർ കാശി മഠത്തിൽ ചതുർമാസ വ്രതം അനുഷ്ഠിക്കുന്നതിനിടെ സ്വാമി സുധീന്ദ്ര തീർത്ഥ തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചത്.

തുടർന്ന് ഹരിദ്വാറിൽ നിന്ന് വിളംബരം ഇന്ത്യയിലെ എല്ലാ ഗൗഡസാരസ്വത ബ്രാഹ്മണ സമാജങ്ങളിലേക്കും കൈമാറി. കാശി മഠത്തിന്റെ ആചാരാനുഷ്ഠാനങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ച് തന്റെ കാലശേഷം മഠാധിപതിയും സമുദായാചാര്യനും സംയമീന്ദ്ര തീർത്ഥയായിരിക്കുമെന്നും മറ്റാർക്കും അതിന് അവകാശമില്ലെന്നും രായസപത്രത്തിലൂടെ (വിളംബരം) സുധീന്ദ്ര തീർത്ഥ പ്രഖ്യാപിച്ചു. അങ്ങനെ 21ാമത് കാശിമഠാധിപതി സ്ഥാനത്തേക്കെത്തുകയായിരുന്നു സംയമീന്ദ്ര തീർത്ഥ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP