Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികൾക്ക് നോൺ വെജ് നിർബന്ധമാണെങ്കിൽ മത്സ്യം മാത്രം കഴിക്കാമെന്ന് വിഎച്ച്പി; കന്നുകാലി കശാപ്പിന് കേരളം യാതൊരു നിയന്ത്രണവും പാലിക്കുന്നില്ല; മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാൻ തയ്യാറാകണണമെന്നും വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാർ

മലയാളികൾക്ക് നോൺ വെജ് നിർബന്ധമാണെങ്കിൽ മത്സ്യം മാത്രം കഴിക്കാമെന്ന് വിഎച്ച്പി; കന്നുകാലി കശാപ്പിന് കേരളം യാതൊരു നിയന്ത്രണവും പാലിക്കുന്നില്ല; മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാൻ തയ്യാറാകണണമെന്നും വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മലയാളികൾക്ക് നോൺ വെജ് നിർബന്ധമാണെങ്കിൽ മത്സ്യം മാത്രം കഴിക്കാമെന്ന് വിഎച്ച്പി.അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാർ. ഡൽഹിയിൽ രണ്ട് ദിവസമായി നടന്ന വി.എച്ച്.പി ഗവേണിങ് ബോഡി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം  ഒരു തീരദേശ സംസ്ഥാനമാണ്. അവിടെ ധാരാളം മത്സ്യബന്ധനം നടക്കുന്നുണ്ട്. അതുകൊണ്ട് മലയാളികൾ ഇറച്ചി കഴിക്കുന്നതിനു പകരം മത്സ്യം കഴിക്കണമെന്നായിരുന്നു അഖിലേന്ത്യാ പ്രസിഡന്റ് അലോക് കുമാറിന്റെ വാക്കുകൾ. മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാൻ തയ്യാറാകണണം.കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേകമായി പശുമന്ത്രാലയം രൂപീകരിക്കണമെന്നും അലോക് കുമാർ പറഞ്ഞു.

ലോകത്തെമ്പാടുമുള്ള ഹിന്ദുക്കൾ വിശുദ്ധമായി കാണുന്ന മൃഗമാണ് പശു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കശാപ്പ് നിരോധനത്തിനും ഗോവധത്തിനും വ്യത്യസ്തമായ നിയമങ്ങളാണുള്ളത്. ചില സംസ്ഥാനങ്ങൾ പൂർണ്ണമായും മറ്റ് ചില സംസ്ഥാനങ്ങൾ ഭാഗികവുമായി നിയമം നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം വലിയ അളവിൽ ബീഫ് ഉപഭോക്തൃ സംസ്ഥാനമാണ്. കന്നുകാലി കശാപ്പിന് യാതൊരു നിയന്ത്രണവും ഇവിടെ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കേരളത്തിൽ ഗോവധ നിരോധനവും ഗോപൂജയുമടക്കമുള്ള ഉത്തരേന്ത്യൻ ആചാരങ്ങൾ നടപ്പാക്കണമെന്നാണ് അലോക് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള ചർച്ചയും സോഷ്യൽമീഡിയയിലും ചർച്ച സജീവമായി. ഫോർമാലിൻ കണ്ടെത്തിയ ശേഷം വിൽപ്പന കുറഞ്ഞതിൽ സങ്കടപ്പെട്ടിരിക്കുന്ന മീൻകച്ചവക്കാർ ഇതിൽ സന്തോഷിച്ചേക്കുമെന്നും സോഷ്യൽമീഡിയ പരിഹസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP