Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നേ ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; ഠാക്കൂർ നേതാവ് അൽപ്പേഷ് ഠാക്കൂർ പാർട്ടി വിട്ടു; ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹത്തെയും അൽപ്പേഷ് തള്ളി

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നേ ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; ഠാക്കൂർ നേതാവ് അൽപ്പേഷ് ഠാക്കൂർ പാർട്ടി വിട്ടു; ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹത്തെയും അൽപ്പേഷ് തള്ളി

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്; ഗുജറാത്തിലെ ഠാക്കൂർ നേതാവ് അൽപ്പേഷ് ഠാക്കൂർ കോൺഗ്രസ് വിട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം തുടങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കേയുള്ള അൽപ്പേഷിന്റെ നീക്കം കോൺഗ്രസ് ക്യാമ്പുകളിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും മോദിയുടെയും ബിജെപിയുടെയും കടുത്ത വിമർശകനായ ഇദ്ദേഹം ആ അഭ്യൂഹങ്ങളെ തള്ളി.

ഞാൻ ഇനി അങ്ങോട്ട് ഠാക്കൂർ സമുദായത്തിനായി മാത്രമാണ് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കില്ലെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പാർട്ടിയിൽ നിന്ന് പുറത്ത് വന്നെങ്കിലും പിന്തുണ കോൺഗ്രസിനൊപ്പം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ടൈംസ് റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP