Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിത അംബാനിയുടെ ആഡംബര വിമാനം അപകടത്തിൽപ്പെട്ടോ? ഇനിയും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനാകാതെ എയർ ട്രാഫിക് കൺട്രോൾ

നിത അംബാനിയുടെ ആഡംബര വിമാനം അപകടത്തിൽപ്പെട്ടോ? ഇനിയും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനാകാതെ എയർ ട്രാഫിക് കൺട്രോൾ

മുംബയ്: മുകേഷ് അംബാനി ഭാര്യ നിത അംബാനിക്ക് നൽകിയ എയർബസ് അപകടത്തിൽപ്പെട്ടുവോ? അതു സ്ഥിരീകരിക്കാൻ കഴിയാതെ ഉഴലുകയാണ് വ്യോമ ഗതാഗത ഉദ്യോഗസ്ഥർ. എന്തായാലും അപടമൊന്നും ഉണ്ടായില്ലെന്ന ആശ്വാസം മാത്രമാണ് ഉള്ളത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി. സമയം 8.32. മുംബയ് വ്യോമഗതാഗത നിയന്ത്രണ കേന്ദ്രത്തിൽ ഒരു അപായ സന്ദേശമെത്തുന്നു. ഒരു സ്വകാര്യ വിമാനത്തിൽ നിന്നാണതെന്ന് കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ മനസിലാക്കുന്നു. എൻജിന് തീപിടിച്ച് വിമാനം കൂപ്പുകുത്തുകയാണെന്നായിരുന്നു സന്ദേശം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിതയുടെ വിമാനത്തിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് വ്യക്തമായി. തുടർന്ന് അന്വേഷണം തുടങ്ങി.

എ.ടി.സി ഉടൻ ഡൽഹിയിലെയും മസ്‌കറ്റിലെയും എയർട്രാഫിക് കേന്ദ്രങ്ങളിൽ ബന്ധപ്പെട്ടു. അത്തരമൊരു സംഭവം നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും ആ റൂട്ടിലുള്ള മറ്റു വിമാനങ്ങളും അസാധാരണമായ ഒന്നും കണ്ടില്ലെന്നുമായിരുന്നു അവിടങ്ങളിൽ നിന്നുള്ള മറുപടി. ഇതോടെ റേഡിയോ സന്ദേശത്തിന്റെ ഉറവിടം കണ്ടുപിടിക്കാൻ ശ്രമമായി. ഉറവിടവും കണ്ടെത്തി. അത് സ്വകാര്യ ജെറ്റ് വിമാനങ്ങൾ നിറുത്തിയിടുന്ന ഹാംഗറിൽ നിന്നായിരുന്നു.

വിമാനങ്ങളിൽ എമർജൻസി സംവിധാനങ്ങൾ ഇടയ്ക്കിടെ പരിശോധിക്കും. അത്തരം ഒരു മോക്ക് ഡ്രിൽ പൈലറ്റ് നടത്തിയിരിക്കാനാണ് സാദ്ധ്യത. എന്നാൽ, പരിശോധന നിർബന്ധമായും എ.ടി.സിയെ മുൻകൂട്ടി അറിയിച്ചിട്ടായിരിക്കണം. ഇവിടെ പൈലറ്റ് എ.ടി.സിയുമായി ബന്ധപ്പെടാൻ മറന്നിരിക്കാമെന്നാണ് വിലയിരുത്തൽ. അവിടെ പാർക്ക് ചെയ്തിരുന്ന വിമാനങ്ങൾ പരിശോധിക്കാനായി ഒരു സംഘം നീങ്ങി.

2007 ലാണ് മുകേഷ് അംബാനി ഭാര്യ നിതയ്ക്ക് 44ാം പിറന്നാൾ സമ്മാനമായി 242 കോടി രൂപ വിലവരുന്ന എയർബസ് 319 നൽകിയത്. രാജ്യത്തുള്ള വലിയ വിമാനങ്ങളിൽ ഒന്നാണത്. വിമാനത്തിൽ കിടപ്പുമുറി, കുളിമുറി, ഓഫീസ് മുറി, മ്യൂസിക് സിസ്റ്റം, സാറ്റലൈറ്റ് ടെലിവിഷൻ, കണ്ണിനിമ്പം തരുന്ന ലൈറ്റിങ് സംവിധാനത്തോടെയുള്ള ബാർ തുടങ്ങി വിപുലമായ സജ്ജീകരണങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP