Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കൻ ഇന്ത്യക്കാരുടെ വക തിരുപ്പതി ഭഗവാന് കാണിക്ക കോടികൾ; 13കോടി നൽകിയത് ആന്ധ്രാ സ്വദേശികൾ; ഒറ്റ വർഷത്തെ ക്ഷേത്രവരുമാനം മൂവായിരം കോടിയെന്നും കണക്കുകൾ; കാണിക്ക പൊതുക്ഷേമ പരിപാടികൾക്കും അന്നദാനത്തിനും വിനിയോഗിക്കണമെന്ന് ആവശ്യം  

അമേരിക്കൻ ഇന്ത്യക്കാരുടെ വക തിരുപ്പതി ഭഗവാന് കാണിക്ക കോടികൾ; 13കോടി നൽകിയത് ആന്ധ്രാ സ്വദേശികൾ; ഒറ്റ വർഷത്തെ ക്ഷേത്രവരുമാനം മൂവായിരം കോടിയെന്നും കണക്കുകൾ; കാണിക്ക പൊതുക്ഷേമ പരിപാടികൾക്കും അന്നദാനത്തിനും വിനിയോഗിക്കണമെന്ന് ആവശ്യം   

തിരുപ്പതി: ആന്ധ്രാപ്രദേശ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് വീണ്ടും കോടികളുടെ കാണിക്ക. ഒരു വർഷം ക്ഷേത്രത്തിലെ വരുമാനം മൂവായിരം കോടി വരെ വരുമെന്നാണ് കണക്കുകകൾ പറയുന്നത്. അതിനോടൊപ്പമാണ് കാണിക്കയിനത്തിൽ രണ്ട് അമേരിക്കാൻ ഇന്ത്യക്കാരുടെ വകയായി 13.5 കോടി രൂപയും കൂടി ലഭിക്കുന്നത്. ഇത്തരത്തിൽ നിരവധി കോടീശ്വരന്മാരാണ് കോടികളുടെ കാണിക്ക വർഷാവർഷം ഇവിടെ സമർപ്പിക്കുന്നത്. രണ്ട് അമേരിക്കൻ ഇന്ത്യക്കാർ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിനു കാണിക്കയായി നൽകിയത് 13.5 കോടി രൂപ. ആന്ധ്രാപ്രദേശ് സ്വദേശികളായ ഇക രവി, ഗുതികോണ്ഡ ശ്രീനിവാസ് എന്നിവരാണു ഈ തുക നൽകിയത്.

ബോസ്റ്റണിലെ ആർ.എക്‌സ്. അഡ്വാൻസ് എന്ന മരുന്നുകമ്പനിയുടെ സ്ഥാപകനും സിഇഒ.യുമായ രവി നൽകിയത് 10 കോടി രൂപയാണ്. ഫ്‌ളോറിഡയിലെ സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റ് ആൻഡ് കൺസൾട്ടിങ് സ്ഥാപനമായ ജെ.സി.ജി. ടെക്‌നോളജീസിന്റെ സിഇഒ.യായ ശ്രീനിവാസ് മൂന്നരക്കോടി നൽകി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടി.ടി.ഡി.) അധികൃതർക്ക് ആന്ധ്രാപ്രദേശ് വ്യവസായമന്ത്രി അമർനാഥ് റെഡ്ഡിയുടെ സാന്നിധ്യത്തിൽ ഇരുവരും ചെക്കുകൾ കൈമാറി.തുക ടി.ടി.ഡി. നടത്തുന്ന പൊതുക്ഷേമ പരിപാടികൾക്കും അന്നദാനത്തിനും ആശുപത്രിക്കും കുട്ടികളുടെ അനാഥാലയത്തിനുമായി ചെലവഴിക്കണമെന്ന് ശ്രീനിവാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഈ അടുത്ത നാളുകലിലാണ് 25 കോടിയുടെ അസാധു നോട്ടുകൾ കാണിക്കയിനത്തിൽ ലഭിച്ചത് 2016 നവംബർ എട്ടിന് 1000, 500 രൂപ നോട്ടുകൾ നിരോധിച്ചശേഷമുള്ള മാസങ്ങൾക്കുള്ളിലാണ് ഭക്തർ അസാധു നോട്ടുകൾ കൂട്ടത്തോടെ കാണിക്കയായി നിക്ഷേപിച്ചത്. ഇത്രയും വലിയ തുക മാറ്റിയെടുക്കാൻ റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണു ക്ഷേത്രം ഭാരവാഹികൾ. നോട്ടുകൾ ക്ഷേത്രത്തിൽതന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.

അസാധു നോട്ടുകൾ മാറി നൽകണമെന്ന് ആവശ്യപ്പെട്ട് ആർബിഐയ്ക്കു കത്തയച്ചതായി തിരുമല തിരുപ്പതി ദേവസ്വം (ടിടിഡി) അഡീഷനൽ ഫിനാൻഷ്യൽ അഡൈ്വസറും മുഖ്യ അക്കൗണ്ടന്റ് ഓഫിസറുമായ ഒ.ബാലാജി പറഞ്ഞു.അതേസമയം2018-19 വർഷം ക്ഷേത്രത്തിന്റെ വരുമാനം 2,894 കോടി രൂപയാവുമെന്നാണ് കരുതുന്നത്. അതിൽ കാണിക്കയായി ലഭിക്കുന്നതുമാത്രം 1,156 കോടിയാവുമെന്നും ടി.ടി.ഡി. കണക്കുകൂട്ടുന്നു.

തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം ഓഗസ്റ്റ് ഒമ്പതുമുതൽ 17 വരെ ഒമ്പതുദിവസത്തേക്ക് അടച്ചിടുന്നു. 12 വർഷംതോറും ശ്രീകോവിലിൽ നടക്കേണ്ട പ്രധാന പ്രതിഷ്ഠ ഉറപ്പിക്കുന്ന ജോലിയുടെയും പൂജയുടെയും ഭാഗമായിട്ടാണിത്. ഈ ദിവസങ്ങളിൽ ഭക്തർക്ക് ദർശനം അനുവദിക്കില്ല. എന്നാൽ, തിരുപ്പതിയിലെത്തുന്ന ഭക്തർക്ക് അവിടെ താമസിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP