Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭരണഘടനയുടെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കാനുള്ള ശ്രമവുമായി വിദ്യാഭ്യാസ വകുപ്പ്: ജനുവരി 26 മുതൽ മഹാരാഷ്ട്രയിലെ സ്‌കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കും! സർക്കുലർ പുറത്തിറങ്ങി

ഭരണഘടനയുടെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കാനുള്ള ശ്രമവുമായി വിദ്യാഭ്യാസ വകുപ്പ്: ജനുവരി 26 മുതൽ മഹാരാഷ്ട്രയിലെ സ്‌കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കും! സർക്കുലർ പുറത്തിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം കനക്കുമ്പോൾ ഭരണഘടനയുടെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കാനുള്ള ശ്രമമുമായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ്. 

ജനുവരി 26 മുതൽ മഹാരാഷ്ട്രയിലെ സ്‌കൂളുകളിൽ അസംബ്ലിക്കിടെ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവുമായി സംസ്ഥാന സർക്കാർ എത്തിയിരിക്കുന്നത്. ഭരണഘടനയുടെ ഉള്ളടക്കവും പ്രാധാന്യവും സംബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണിതെന്ന് വിദ്യാഭ്യാസ മന്ത്രിയും കോൺഗ്രസ് നേതാവുമായ വർഷ ഗയ്ക്വാദ് ഉത്തരവിൽ വ്യക്തമാക്കി. ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികൾ എല്ലാ ദിവസവും രാവിലത്തെ പ്രാർത്ഥനയ്ക്ക് ശേഷം വായിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

എന്നാൽ, മഹാ വികാസ അഘാഡി സർക്കാരിലെ പ്രധാന സഖ്യകക്ഷിയായ ശിവസേന ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനുമെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നുവരുന്ന സമയത്താണ് ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികളെ വായിക്കാനുള്ള നീക്കം. എൻസിപിക്കൊപ്പം ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗദി സർക്കാരിലെ ഒരു ഘടകമാണ് കോൺഗ്രസ്.

''ഭരണഘടനാവിരുദ്ധ'' നിയമം മഹാരാഷ്ട്രയിൽ അനുവദിക്കില്ലെന്ന് പല കോൺഗ്രസ് നേതാക്കളും ഇതിനോടകം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ഒരു മാസത്തിലേറെയാണ് ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ വിട്ടത്. ആമുഖം വായിച്ചതല്ലാതെ മറ്റൊരു കാരണം അദ്ദേഹത്തിന് നേരെ ഉയർന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP