Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'കഴിഞ്ഞ നാലു തലമുറയ്ക്ക് കോൺഗ്രസ് എന്തു ചെയ്തു; ഇന്ത്യയെ വികസിത രാജ്യമാക്കി ഉയർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു; ബിജെപി സർക്കാർ ജനങ്ങൾക്കായി എന്തൊക്കെ ചെയ്‌തെന്ന് രാഹുൽ നിങ്ങൾ എണ്ണിത്തുടങ്ങിക്കോളൂ'; കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

'കഴിഞ്ഞ നാലു തലമുറയ്ക്ക് കോൺഗ്രസ് എന്തു ചെയ്തു; ഇന്ത്യയെ വികസിത രാജ്യമാക്കി ഉയർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു; ബിജെപി സർക്കാർ ജനങ്ങൾക്കായി എന്തൊക്കെ ചെയ്‌തെന്ന് രാഹുൽ നിങ്ങൾ എണ്ണിത്തുടങ്ങിക്കോളൂ'; കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: മുഖ്യ തിരഞ്ഞെടുപ്പ് വരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും ശക്തമായ ഭാഷയിൽ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.രാജ്യത്തെ കഴിഞ്ഞ നാല് തലമുറകൾക്കായി കോൺഗ്രസ് എന്തു ചെയ്‌തെന്ന ജനങ്ങളുടെ ചോദ്യത്തിന് കോൺഗ്രസും രാഹുലും ഉത്തരം നൽകണമെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലിയിലായിരുന്നു അമിത് ഷായുടെ വിമർശനം.

കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ വാഗ്ദാനം ചെയ്തതും തുടങ്ങിയതുമായ വികസന പദ്ധതികളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിൽ രാഹുലും അദ്ദേഹം സഖ്യത്തിനു ക്ഷണിക്കുന്ന മുഖ്യമന്ത്രിമാരും പരാജയപ്പെട്ടിരിക്കുന്നു. ഇന്ത്യയെ വികസിത രാജ്യമായി ഉയർത്തുന്നതിൽ കോൺഗ്രസ് പാരാജയപ്പെട്ടെന്നും അമിത് ഷാ ആരോപിച്ചു.

രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാജസ്ഥാൻ ഗൗരവ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്‌സമാന്ദ് ജില്ലയിലെ ചർഭുജനാഥ് ക്ഷേത്രത്തിൽനിന്നാണ് തെരഞ്ഞെടുപ്പ് പ്രചരണ യാത്ര ആരംഭിച്ചത്. നാൽപത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് മുഖ്യമന്ത്രി വസുന്ദരാ രാജെയാണ് നേതൃത്വം നൽകുന്നത്. വസുന്ദരാ രാജെയും അമിത് ഷായും ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയതിനു ശേഷമാണ് യാത്ര ആരംഭിച്ചത്.

കഴിഞ്ഞ നാലു വർഷങ്ങളായി ബിജെപി എന്തുചെയ്‌തെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. എന്നാൽ കോൺഗ്രസ് കഴിഞ്ഞ നാല് തലമുറകൾക്കായി എന്ത് ചെയ്തു എന്ന ജനങ്ങളുടെ ചോദ്യത്തിനു പാർട്ടി ഉത്തരം പറയണം. രാഹുൽ നിങ്ങൾക്ക് എണ്ണാൻ അറിയുമെങ്കിൽ എണ്ണി തുടങ്ങിക്കോളൂ. ബിജെപി സർക്കാർ എന്തെല്ലാമാണ് ജനങ്ങൾക്ക് വേണ്ടി ചെയ്തതെന്ന്. ഇറ്റാലിയൻ ഭാഷ അറിയുമെങ്കിൽ ആ ഭാഷയിൽ കൂടി പറയുമായിരുന്നു. രാജസ്ഥാനിൽ മാത്രം ബിജെപി 116 പദ്ധതികളാണ് നടപ്പാക്കിയതെന്നും അമിത് ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP