Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമിതാഭ് ബച്ചന് ദാദാസഹിബ് ഫാൽക്കെ പുരസ്‌കാരം; കേന്ദ്രസർക്കാർ തീരുമാനം ഏകകണ്ഠമായി; ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്‌കാരം ബിഗ്‌ബിയെ തേടിയെത്തുന്നത് 76ാം വയസിൽ

അമിതാഭ് ബച്ചന് ദാദാസഹിബ് ഫാൽക്കെ പുരസ്‌കാരം; കേന്ദ്രസർക്കാർ തീരുമാനം ഏകകണ്ഠമായി; ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്‌കാരം ബിഗ്‌ബിയെ തേടിയെത്തുന്നത് 76ാം വയസിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; ബോളിവുഡ് ബിഗ്‌ബി അമിതാഭ് ബച്ചന് ദാദാസഹിബ് ഫാൽക്കെ പുരസ്‌കാരം. ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം.ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്‌കാരമാണ് വിനോദ് ഖന്നയ്ക്ക് പിന്നാലെ ബിഗ് ബിയെ തേടി 76ാം വയസിൽ എത്തുന്നത്.കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാർഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അഭിയനജീവിതത്തിൽ അമിതാഭ് ബച്ചൻ അര നൂറ്റാണ്ട് തികച്ചത്.

1969ൽ സാഥ് ഹിന്ദുസ്ഥാനിയിൽ വേഷമിട്ടുകൊണ്ടായിരുന്നു ബിഗ് ബിയുടെ സിനിമാ അരങ്ങേറ്റം. 1973ൽ ഇറങ്ങിയ സഞ്ജീർ ആണ് നായകനായി അഭിനയിച്ച ആദ്യ ചിത്രം. ഇന്ത്യൻ സിനിമയുടെ കിരീടംവയ്ക്കാത്ത ചക്രവർത്തിയുടെ അരിയിട്ടുവാഴ്ചയായിരുന്നു അത്. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.നടി ജയ ഭാദുരിയാണ് ബച്ചന്റെ ഭാര്യ. 1973ലായിരുന്നു ഇരുവരുടെയും വിവാഹം. മക്കൾ: ശ്വേത നന്ദ, നടൻ അഭിഷേക് ബച്ചൻ. നടി ഐശ്വര്യ റായിയാണ് മരുമകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP