Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചായക്കടക്കാരന്റെ മകനെ പ്രധാനമന്ത്രിയാക്കാൻ കഴിയുന്നത് ബിജെപിക്ക് മാത്രം! അടുത്ത 50 വർഷവും പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ബിജെപി; രാജ്യ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അമിത് ഷാ

ചായക്കടക്കാരന്റെ മകനെ പ്രധാനമന്ത്രിയാക്കാൻ കഴിയുന്നത് ബിജെപിക്ക് മാത്രം! അടുത്ത 50 വർഷവും പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ബിജെപി; രാജ്യ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അമിത് ഷാ

ഹോഷങ്കബാദ്: സാധാരണക്കാരനായ ചായ വിൽപ്പനക്കാരന്റെ മകനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിക്കാൻ ബിജെപിക്ക് മാത്രമെ കഴിയൂവെന്ന് അമിത് ഷാ.മധ്യപ്രദേശിലെ ഹോഷങ്കബാദിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശിൽ ബിജെപിയെ വിജയിപ്പിക്കുകയെന്നത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 50 വർഷത്തിനിടെ പഞ്ചായത്തു മുതൽ പാർലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപി പതാക മാത്രമെ പാറുകയുള്ളൂവെന്നും അമിത് ഷാ അവകാശപ്പെട്ടു. രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവർ കോൺഗ്രസിനും എസ്‌പിക്കും ബി.എസ്‌പിക്കും വോട്ടുബാങ്കാണ്. എന്നാൽ നുഴഞ്ഞുകയറ്റം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായാണ് ബിജെപി കാണുന്നതെന്നും അമിത് ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP