Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിഎച്ച് എഫ് എൽ ഗ്രൂപ്പിന്റെ പ്രമോട്ടർമാർക്ക് കോവിഡു കാലത്ത് അടിച്ചു പൊളിക്കാനുള്ള ഫാം ഹൗസ് യാത്രയ്ക്ക് ഒത്താശ ചെയ്തു കത്ത് നൽകി; മുംബൈയിൽ നിന്ന് മഹാബലേശ്വറിൽ എത്തിയപ്പോഴേക്കും ബിസിനസ്സുകാരെ നാട്ടുകാർ തടഞ്ഞു ക്വാറന്റൈനിലാക്കി; പിന്നാലെ വിവാദവും; കൊറോണക്കാലത്ത് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി അമിതാഭ് ഗുപ്ത ഐപിഎസിന് നിർബന്ധിത അവധി

ഡിഎച്ച് എഫ് എൽ ഗ്രൂപ്പിന്റെ പ്രമോട്ടർമാർക്ക് കോവിഡു കാലത്ത് അടിച്ചു പൊളിക്കാനുള്ള ഫാം ഹൗസ് യാത്രയ്ക്ക് ഒത്താശ ചെയ്തു കത്ത് നൽകി; മുംബൈയിൽ നിന്ന് മഹാബലേശ്വറിൽ എത്തിയപ്പോഴേക്കും ബിസിനസ്സുകാരെ നാട്ടുകാർ തടഞ്ഞു ക്വാറന്റൈനിലാക്കി; പിന്നാലെ വിവാദവും; കൊറോണക്കാലത്ത് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി അമിതാഭ് ഗുപ്ത ഐപിഎസിന് നിർബന്ധിത അവധി

സ്വന്തം ലേഖകൻ

മുംബൈ: കോവിഡു കാലത്ത് ലോക്ക്ഡൗൺ ലംഘിച്ച് ബിസിനസ് പ്രമുഖരെ യാത്ര ചെയ്യാൻ അനുവദിച്ചതിന് മഹാരാഷ്ട്രയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ നിർബന്ധിത ലീവിൽ അയച്ചു. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി അമിതാഭ് ഗുപ്ത ഐപിഎസാണ് വിവാദത്തിലാകുന്നത്.

ഡി.എച്ച്.എഫ്.എൽ ഗ്രൂപ്പിന്റെ പ്രമോട്ടർമാരായ ധീരജ് വദ്വാൻ, കപിൽ വദ്വാൻ എന്നിവരെ സഹായിച്ചതാണ് വിനയാകുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മഹാബലേശ്വറിൽ വെച്ച് ഇവരെയും മറ്റു 21 പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുടുംബ ഫാം ഹൗസ് സന്ദർശിക്കാനെത്തിയപ്പോഴായിരുന്നും സംഭവം. പാചകക്കാരും വീട്ടുജോലിക്കാരുമടക്കം ഇവർക്കൊപ്പമുണ്ടായിരുന്നു.

മുംബൈയിൽ നിന്ന് മഹാബലേശ്വറിലേക്ക് 250 കിലോമീറ്ററോളം അഞ്ചു വാഹനങ്ങളിലായിട്ടാണ് ഇവർ പോയത്. അമിതാഭ് ഗുപ്ത ഐപിഎസിന്റെ കത്തും ഇവരുടെ പക്കലുണ്ടായിരുന്നു. കുടുംബപരമായ അടിയന്തര വിഷയത്തിനാണ് യാത്ര എന്നായിരുന്നു ഇവർക്ക് യാത്രാനുമതി നൽകിക്കൊണ്ടുള്ള കത്തിൽ പറഞ്ഞിരുന്നത്. ഇവർ തന്റെ കുടുംബ സുഹൃത്തുക്കളാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.

മഹാബലേശ്വറിൽ പിടിയിലായ 23 പേരേയും ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ബിസിനസ് പ്രമുഖരെ ലോക്ക്ഡൗൺ ലംഘിക്കാൻ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി അനുമതി നൽകിയത് ബിജെപി വിവാദമാക്കി. ഇതോടെയാണ് മുതിർന്ന ഉദ്യോഗസ്ഥനോട് ലീവിൽ പോകാൻ പറഞ്ഞിരിക്കുന്നത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് ഉത്തരവിട്ടത്.

ഇഖ്ബാൽ മിർച്ചി കേസിലും യെസ് ബാങ്കുമായി ബന്ധപ്പെട്ട് സിബിഐയും എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റും ചാർജ് ചെയ്ത കേസിലും വദ്വാൻ സഹോദരന്മാർ പ്രതികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP