Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിൽ ഇനി 'അമ്മ' വൈഫൈ; ബസ്സ്റ്റാൻഡുകൾ, പാർക്കുകൾ തുടങ്ങി 50 ഇടങ്ങളിൽ സേവനം ലഭ്യമാക്കുമെന്ന് ജയലളിത

തമിഴ്‌നാട്ടിൽ ഇനി 'അമ്മ' വൈഫൈ; ബസ്സ്റ്റാൻഡുകൾ, പാർക്കുകൾ തുടങ്ങി 50 ഇടങ്ങളിൽ സേവനം ലഭ്യമാക്കുമെന്ന് ജയലളിത

ചെന്നൈ: സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന അമ്മ വൈഫൈ തമിഴ്‌നാട്ടിൽ 50 ഇടങ്ങളിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ബസ്സ്റ്റാൻഡുകൾ, പാർക്കുകൾ തുടങ്ങിയവയുൾപ്പെടുന്ന 50 സ്ഥലങ്ങളിലാണ് അമ്മ വൈഫൈ വരുന്നത്. വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിലാണ് ജയലളിത ഇക്കാര്യം അറിയിച്ചത്.

തുടക്കത്തിൽ 10 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഓരോവർഷവും ഒന്നരക്കോടി രൂപ വീതം ഇതിന് ചെലവുവരുമെന്നും ജയലളിത പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുറത്തിറക്കിയ പ്രകടനപത്രികയിൽ എ.ഐ.എ.ഡി.എം.കെ. നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സൗജന്യ വൈഫൈ. സംസ്ഥാനത്ത് ആധാർ രജിസ്ട്രേഷനായി 650 ഇ സേവാ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 25 കോടി രൂപയാണ് സർക്കാർ ഇതിനായി ചെലവഴിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP