Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവിടെ എന്തോ നെഗറ്റീവ് ശക്തികളുണ്ട്; അവിടെ സിനിമ ചിത്രീകരിക്കരുത്; പ്രേതബാധ ഉണ്ടോയെന്ന് സംശയമുണ്ട്; ഇന്ത്യന്റെ സെറ്റിലെ അപകടത്തിന് പിന്നാലെ ബിഗിൽ നടി അമൃതയുടെ പ്രതികരണം ഇങ്ങനെ

അവിടെ എന്തോ നെഗറ്റീവ് ശക്തികളുണ്ട്; അവിടെ സിനിമ ചിത്രീകരിക്കരുത്; പ്രേതബാധ ഉണ്ടോയെന്ന് സംശയമുണ്ട്; ഇന്ത്യന്റെ സെറ്റിലെ അപകടത്തിന് പിന്നാലെ ബിഗിൽ നടി അമൃതയുടെ പ്രതികരണം ഇങ്ങനെ

സ്വന്തം ലേഖകൻ

ചെന്നൈ: കമൽഹാസൻ നായകനായ ശങ്കർ സംവിധാനത്തിൽ ഒരുങ്ങുന്ന ഇന്ത്യൻ രണ്ടിന്റെ ചിത്രീകരണ വേദിയിൽ അപകടം ഉണ്ടായി മൂന്ന് പേർ മരിച്ച സംഭവം തമിഴ്‌സിനിമാ ലോകത്തെ ദുഃഖവാർത്തയായി മാറിയിട്ടുണ്ട്. ഈ അപകടം ഉണ്ടായതിന് പിന്നാലെയാണ് സെറ്റിനെ കുറ്റപ്പെടുത്തി ബിഗിൽ സിനിമയിലെ അഭിനേതാവ് രംഗത്തെത്തി. അപകടമുണ്ടായ സംഭവത്തിന് പിന്നാലെ ആ സെറ്റിൽ പ്രേതബാധ ഉണ്ടെന്നും പ്രശ്നമാണെന്നും അവിടെ ചിത്രീകരണം നടത്തരുതെന്നും ആവശ്യപ്പെട്ട് ബിഗിൽ താരം അമൃത. ബിഗിൽ സിനിമ ഇവിടെ ചിത്രീകരിക്കുമ്പോഴും സമാനമായ അപകടം നടന്നത് ചൂണ്ടിക്കാട്ടിയാണ് അമൃത ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിംസിറ്റിയിൽ ആണ് അപകടം നടന്നത്. നേരത്തേ വിജയ് നായകനായ ബിഗിൽ സിനിമ നടക്കുന്നതിനിടയിൽ അപകടം ഉണ്ടായിരുന്നു. '' പേടിപ്പെടുത്തുന്നതാണ് ആ സ്ഥലം. ഇതുപോലൊരു ലൈറ്റാണ് അന്നും പൊട്ടിവീണത്. ഇപ്പോഴത്തെ പോലെ തന്നെയായിരുന്നു അന്ന് ഞങ്ങളുടെയും അവസ്ഥ. അവിടെ നെഗറ്റീവ് ശക്തി എന്തോ ഉണ്ട്. അവിടെ സിനിമ ചിത്രീകരിക്കാൻ പോകരുതെന്ന് ഞാൻ അപേക്ഷിക്കുകയാണ്.'' താരം ട്വിറ്ററിൽ കുറിച്ചു.

കമൽഹാസൻ ശങ്കർ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രമായ ഇന്ത്യൻ ടൂവിന്റെ ചിത്രീകരണം നടന്നു വരുന്ന സമയത്ത് ക്രെയിൻ പൊട്ടിവീണ് സംവിധാന സഹായികളായ മധു (29) കൃഷ്ണ (34) നൃത്തസംവിധായകൻ ചന്ദ്രൻ (60) എന്നിവരായിരുന്നു മരണമടഞ്ഞത്. ശങ്കർ ഉൾപ്പെടെ 11 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മൂന്നോടിയായി ഇന്നലെ വൈകിട്ട് മുതൽ സെറ്റ് ഇടുന്ന ജോലി നടക്കുന്നതിനിടയിൽ ക്രെയിന് മുകളിൽ കെട്ടിയിരുന്ന ഭാരമേറിയ ലൈറ്റുകൾ ചെരിഞ്ഞു വീഴുക ആയിരുന്നു. ക്രെയിന്റെ അടിയിൽ പെട്ടായിരുന്നു മൂന്നു പേരും മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP