Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പശുവിൻ പാലും ആട്ടിൻ പാലുമൊക്കെ എന്ത് സാക്ഷാൽ ഒട്ടകത്തിന്റെ പാലിറക്കാൻ അമൂൽ ! അമൂൽ ക്യാമൽ മിൽക്ക് ആദ്യം വിപണിയിലെത്തുന്നത് ഗുജറാത്തിലെ ഗാന്ധിനഗറിലും അഹമ്മദാബാദിലും; 50 രൂപ നൽകിയാൽ അര ലിറ്റർ ഒട്ടകപ്പാൽ രുചിക്കാം

പശുവിൻ പാലും ആട്ടിൻ പാലുമൊക്കെ എന്ത് സാക്ഷാൽ ഒട്ടകത്തിന്റെ പാലിറക്കാൻ അമൂൽ ! അമൂൽ ക്യാമൽ മിൽക്ക് ആദ്യം വിപണിയിലെത്തുന്നത് ഗുജറാത്തിലെ ഗാന്ധിനഗറിലും അഹമ്മദാബാദിലും; 50 രൂപ നൽകിയാൽ അര ലിറ്റർ ഒട്ടകപ്പാൽ രുചിക്കാം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : രാജ്യത്തെ മുൻനിര ക്ഷീരോത്പന്ന ബ്രാൻഡായ അമൂൽ ഇനി ഇറക്കുന്ന ഉൽപന്നം കണ്ടാൽ ഏവരും ഒന്ന് ഞെട്ടും. പശുവിൻ പാലിൽ നിന്നും വിസ്മയിപ്പിക്കുന്ന പ്രോഡക്റ്റുകൾ സമ്മാനിച്ച കമ്പനി പരീക്ഷണാർത്ഥം ഒട്ടകപ്പാൽ വിപണിയിലിറക്കുകയാണ്. ഗുജറാത്തിലെ ഗാന്ധിനഗർ, അഹമ്മദാബാദ്, കച്ച് തുടങ്ങിയ വിപണികളിലാകും ഒട്ടകപാൽ വിപണി ആദ്യം കൈയടക്കുക.

അമൂൽ ക്യാമൽ മിൽക്ക് എന്നാകും ഉൽപ്പന്നത്തിന്റെ ബ്രാൻഡ് നാമം.ഇതാദ്യമായാണ് അമൂൽ ഒട്ടകപ്പാൽ വിപണിയിലിറക്കുന്നത്. അരലിറ്റർ പാലിന്റെ പായ്ക്കറ്റിന് അമ്പത് രൂപയാണ് നിരക്ക്. കച്ച് മേഖലയിൽ നിന്നുള്ള ഒട്ടക കർഷകരിൽ നിന്നാണ് അമൂൽ ഒട്ടകപ്പാൽ ശേഖരിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP