Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെജ്രിവാൾ അദ്ദേഹത്തിന്റെ ആത്മാവിനെ സാത്താന് വിൽക്കുകയാണ്; കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ അനുവാദം നൽകിയ ഡല്ഹി മുഖ്യമന്ത്രിയെ വിമർശിച്ച് ആനന്ദ് പട്‌വർധൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിപിഐ നേതാവും മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം അന്വേഷിക്കാൻ ഉത്തരവിട്ട ഡൽഹി സർക്കാരിനെ വിമർശിച്ച് ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്വർധൻ. കെജ്രിവാൾ അദ്ദേഹത്തിന്റെ ആത്മാവിനെ സാത്താന് വിൽക്കുകയാണെന്നാണ് പട്വർധൻ വിമർശിച്ചത്.

ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കെജ്രിവാൾ അദ്ദേഹത്തിന്റെ ആത്മാവ് സാത്താനു വിൽക്കുകയാണ്. കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ ഫാസിസ്റ്റുകൾക്ക് അനുവാദം നൽകുകയാണ് അദ്ദേഹം,' ആനന്ദ് പട്വർധൻ പോസ്റ്റു ചെയ്തു.കനയ്യകുമാറിനെ വിചാരണ ചെയ്യാൻ അനുമതി നൽകിയ നടപടിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമയായ പി. ചിദംബരവും രംഗത്തെത്തിയിരുന്നു.

രാജ്യദ്രോഹകുറ്റത്തെ കേന്ദ്ര സർക്കാർ തെറ്റിദ്ധരിച്ചതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഡൽഹി സർക്കാരുമെന്നാണ് ചിദംബരം പ്രതികരിച്ചത്. കനയ്യകുമാറിനെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ആംആദ്മി പാർട്ടിക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ അനുരാഗ് കശ്യപും രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP