Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എളുപ്പത്തിൽ വ്യവസായം തുടങ്ങാൻ പറ്റുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്ര പ്രദേശ് ഒന്നാമത്; കേരളത്തിന്റെ സ്ഥാനം പട്ടികയിൽ ഏറെ പിന്നിൽ; കണക്ക് പുറത്ത് വിട്ടത് കേന്ദ്ര വ്യവസായ മന്ത്രാലയം

എളുപ്പത്തിൽ വ്യവസായം തുടങ്ങാൻ പറ്റുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്ര പ്രദേശ് ഒന്നാമത്; കേരളത്തിന്റെ സ്ഥാനം പട്ടികയിൽ ഏറെ പിന്നിൽ; കണക്ക് പുറത്ത് വിട്ടത് കേന്ദ്ര വ്യവസായ മന്ത്രാലയം

ഡൽഹി: രാജ്യത്ത് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനത്ത്. അയൽ സംസ്ഥാനമായ തെലുങ്കാനയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. പട്ടികയിൽ കേരളം ഏറ്റവും പിന്നിലാണ്. കേരളത്തിന് 21 ാം റാങ്കാണ് ലഭിച്ചത്. 

വ്യവസായ മന്ത്രാലയമാണ് സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പ്രവർത്തനം വിലയിരുത്തി പട്ടിക തയാറാക്കിയത്. ഹരിയാന, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ യാഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്തെത്തി. ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ആദ്യ പത്തിൽ ഇടംനേടി. എന്നാൽ രാജ്യതലസ്ഥാനമായ ഡൽഹി ഈ പട്ടികയിൽ കേരളത്തിനും പിന്നിലായി 23 ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 2016 ൽ 19 സ്ഥാനത്തുണ്ടായിരുന്ന ഡൽഹി നാല് സ്ഥാനങ്ങൾ പിന്നോട്ടിറങ്ങുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP