Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

5000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് പിൻവലിക്കാൻ അനിൽ അംബാനിയുടെ തീരുമാനം; ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കും നാഷണൽ ഹെറാൾഡ് പത്രത്തിനുമെതിരെ കേസ് കൊടുത്തത് മാനനഷ്ടമുണ്ടായെന്ന് കാട്ടി; വേനലവധി കഴിയുമ്പോൾ കേസ് പിൻവലിക്കാനാണ് നീക്കമെന്ന് അംബാനിയുടെ അഭിഭാഷകൻ

5000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് പിൻവലിക്കാൻ അനിൽ അംബാനിയുടെ തീരുമാനം; ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കും നാഷണൽ ഹെറാൾഡ് പത്രത്തിനുമെതിരെ കേസ് കൊടുത്തത് മാനനഷ്ടമുണ്ടായെന്ന് കാട്ടി; വേനലവധി കഴിയുമ്പോൾ കേസ് പിൻവലിക്കാനാണ് നീക്കമെന്ന് അംബാനിയുടെ അഭിഭാഷകൻ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: 5000 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വ്യവസായ ഭീമൻ അനിൽ അംബാനി നൽകിയ പരാതി പിൻവലിക്കാൻ തീരുമാനം. മാനനഷ്ടമുണ്ടായെന്ന് കാട്ടി ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കും നാഷണൽ ഹെറാൾഡ് പത്രത്തിനുമെതിരെ നൽകിയ കേസുകൾ പിൻവലിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇക്കാര്യം പ്രതിഭാഗത്തെ അറിയിച്ചതായി പരാതിക്കാരുടെ അഭിഭാഷകൻ രസേഷ് പരീഖ് പറഞ്ഞുവെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഹെറാൾഡിന്റെയും കോൺഗ്രസ് നേതാക്കളുടെയും അഭിഭാഷകനായ പി.എസ്.ചമ്പനേരി കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതായി സ്ഥിരീകരിച്ചു. വേനലവധി കഴിഞ്ഞശേഷം കോടതി ചേരുമ്പോൾ കേസ് പിൻവലിക്കാനാണു നീക്കം. കോൺഗ്രസ് നേതാക്കളായ രൺദീപ്‌സിങ് സുർജേവാല, സുനിൽ ജാഖർ, അശോക് ചവാൻ, അഭിഷേക് മനു സിങ്വി, സഞ്ജയ് നിരുപം, ശക്തിസിങ് ഗോഹിൽ തുടങ്ങിയവർക്കെതിരേയും ചില മാധ്യമപ്രവർത്തകർക്കെതിരേയുമായിരുന്നു മാനനഷ്ടക്കേസ് നൽകിയത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് എയറോസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കേസ് ഫയൽ ചെയ്തത്.

നാഷണൽ ഹെറാൾഡ് എഡിറ്റർ സഫർ ആഗ, വിവാദത്തിനാസ്പദമായ ലേഖനമെഴുതിയ വിശ്വദീപക് എന്നിവർക്കെതിരേയും കേസുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാൽ ഇടപാട് പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുൻപാണ് അനിൽ അംബാനി റിലയൻസ് ഡിഫൻസ് ആരംഭിച്ചതെന്ന കാര്യം വെളിപ്പെടുത്തുന്ന ലേഖനമായിരുന്നു വിവാദത്തിനിടയാക്കിയത്. റിലയൻസ് ഗ്രൂപ്പിനും ചെയർമാൻ അനിൽ അംബാനിക്കുമെതിരെ മോശമായ പ്രതിച്ഛായ സൃഷിക്കാൻ ഇത്തരം വാർത്തകൾ ഇടയാക്കുമെന്നും അവർ ആരോപിച്ചിരുന്നു. റിലയൻസ് ഗ്രൂപ്പിനും ചെയർമാനും മാനഷ്ടമുണ്ടാക്കിയ സാഹചര്യത്തിലാണ് 5000 കോടിരൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടത്.

ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനുമായുള്ള റാഫേൽ യുദ്ധ വിമാന കരാറിന്റെ ഓഫ് സെറ്റ് പങ്കാളിയായി പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന് (ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്) പകരം പ്രതിരോധ രംഗത്ത് മുൻപരിചയമില്ലാത്ത റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്തിയതിൽ അഴിമതിയുണ്ട് എന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ ആരോപിച്ചത്. 30,000 കോടി രൂപയുടേതാണ് ഓഫ്സെറ്റ് കരാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP