Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഴിമതിക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ ഇച്ഛാശക്തി കാട്ടുന്നില്ല; മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ലോക്പാൽ നിയമനം വൈകിപ്പിക്കുകയാണ്; ഗാന്ധിജയന്തി നാളിൽ അഴിമതിമുക്ത രാഷ്ട്രത്തിന് വേണ്ടി നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ

അഴിമതിക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ ഇച്ഛാശക്തി കാട്ടുന്നില്ല; മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ലോക്പാൽ നിയമനം വൈകിപ്പിക്കുകയാണ്; ഗാന്ധിജയന്തി നാളിൽ അഴിമതിമുക്ത രാഷ്ട്രത്തിന് വേണ്ടി നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ലോക്പാൽ നിയമനം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അണ്ണാ ഹസാരെ നിരാഹാര സമരം തുടങ്ങുന്നു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതലാണ് കേന്ദ്രസർക്കാരിനെതിരെ സമരം തുടങ്ങുന്നത്. അഴിമതി വിമുക്ത രാഷ്ട്രത്തിനു വേണ്ടി ജനങ്ങൾ തന്റെ കൂടെ നിൽക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു.മഹാരാഷ്ട്രയിലെ അഹമെദ്‌നഗർ ജില്ലയിലുള്ള റലേഗൻ സി്ദ്ധി ഗ്രാമത്തിലാണ് നിരാഹാര സമരം.

അഴിമതിക്ക് കടിഞ്ഞാണിടുന്നതിൽ കേന്ദ്രസർക്കാരിന് ഇച്ഛാശക്തിയില്ലാത്തതുകൊണ്ടാണ് ലോക്പാൽ നിയമനം വൈകുന്നത് ഹസാരെ കുറ്റപ്പെടുത്തി. 2011 ൽ അഴിമതി രഹിത ഇന്ത്യയ്ക്ക് വേണ്ടി ഹസാരെ 12 ദിവസത്തെ നിരാഹാര സമരം നടത്തിയിരുന്നു. സമരത്തിന് രാജ്യവ്യാപകമായി പിന്തുണയും കിട്ടി. ലോക്പാലിനായുള്ള സേർച്ച് കമ്മിറ്റിയ അംഗങ്ങളുടെ നിയമനകാര്യത്തിൽ സർക്കാരിന്റെ മെല്ലപ്പോക്കിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു.പ്രധാനമന്ത്രി അദ്ധ്യക്ഷനായ ലോക്പാൽ തിരഞ്ഞെടുപ്പ് കമ്മിറ്റി സേർച്ച് പാനലിനെ തിരഞ്ഞെടുക്കാനായി ഉടൻ ചേരുമെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ ്അറിയിച്ചത്.

സേർച്ച് പാനൽ നടപചിക്രമങ്ങൾ നിശ്ചയിക്കുന്നതോടെ, ലോക്്പാലിനെ അംഗങ്ങളെയും ചെയർമാനെയും നിശ്ചയിക്കാനുള്‌ല പേരുകൾ നാമനിർദ്ദേശം ചെയ്യും. പ്രധാനമന്ത്രിയെ കൂടാതെ, ലോകസ്ഭാ സ്പീക്കർ, ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ്, പ്രമുഖനായ നിയമജ്ഞൻ എന്നിവരാണ് സേർച്ച് കമ്മിറ്റിയിലുള്ളത്. ഭേദഗതികൾ നടപ്പിൽ വരുത്തും വരെ ലോക്പാൽ നിയമം നടപ്പാക്കാതിരിക്കുന്നതിൽ ന്യായീകരണമില്ലെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് അർഥശങ്കയില്ലാതെ വ്യക്തമാക്കിയിരുന്നു. ലോക്പാൽ ബിൽ യുപിഎ സർക്കാർ 2014 ജനുവരിയിൽ പാസാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP