Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുപിയിൽ അജ്ഞാത പനിയിൽ 79 മരണം; കനത്ത ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്; ശക്തമായ നടപടികൾ സ്വീകരിക്കാനും മുന്നറിയിപ്പ്

യുപിയിൽ അജ്ഞാത പനിയിൽ 79 മരണം; കനത്ത ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്; ശക്തമായ നടപടികൾ സ്വീകരിക്കാനും മുന്നറിയിപ്പ്

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ആറാഴ്ചക്കിടെ അജ്ഞാത പനി 79 പേരുടെ ജീവനെടുത്തു. ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഭീതി പടരുന്നത് തടയാൻ കർശന നടപടികളുമായി മുന്നോട്ട് പോകാനും സർക്കാർ തീരുമാനിച്ചു.

ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം തുടങ്ങിയിട്ടുണ്ട്. ബെറേലിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്, 24 പേർ. ബദൗണിൽ 23ഉം ഹർദോയിയിൽ 12ഉം സിതാപുരിൽ എട്ടും, ബറൈച്ചിൽ ആറും പിലിഭിത്തിൽ നാലും, ഷാജഹാൻപുരിൽ രണ്ടും പേരാണ് മരിച്ചത്.

പനി പടരാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരണകാരണവും മരിച്ചവരേക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. കൂടുതൽ പേർ മരിച്ച ബറേലിയിലും ബദൗണിലും സർക്കാർ ഡോക്ടർമാരുടെ മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അവശ്യമരുന്നുകൾ ഈ മേഖലകളിൽ എത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP