Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിക്ക് മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; ഡൽഹിയിൽ നിന്നു വീണ്ടും ലൈംഗികപീഡന വാർത്ത

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിക്ക് മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; ഡൽഹിയിൽ നിന്നു വീണ്ടും ലൈംഗികപീഡന വാർത്ത

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു നിന്നും വീണ്ടുമൊരു ലൈംഗിക പീഡന വാർത്ത. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ രണ്ടു യുവാക്കൾ മദ്യം നൽകി മയക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു.

വ്യാഴാഴ്ച അർദ്ധരാത്രിയിൽ മധ്യ ഡൽഹിയിലാണ് സംഭവം. യുവതിയെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട ശേഷം മദ്യം നൽകിയ മയക്കി ഫേസ്‌ബുക്ക് സുഹൃത്തും മറ്റൊരാളും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

യുവാവുമായി ഫേസ്‌ബുക്കിലൂടെ പരിചയത്തിലായത് താൻ മുംബൈയിൽ ജോലി ചെയ്യുമ്പോഴാണെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ചാറ്റിംഗിലൂടെ സൗഹൃദത്തിലായ ഇരുവരും ഫോണിലൂടെയും ബന്ധപ്പെട്ടു തുടങ്ങി. തുടർന്ന് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തിയ യുവാവ് അവരോട് ഡൽഹിലേക്ക് വരാനും ചെലവുകൾ താൻ വഹിച്ചു കൊള്ളാമെന്നും വാഗ്ദാനം ചെയ്തു. ഏഴ് മാസം മുമ്പാണ് ഈ സംഭവങ്ങൾ നടക്കുന്നത്.

അടുത്തിടെ യുവാവിന്റെ അഭ്യർത്ഥന പ്രകാരം യുവതി ഡൽഹിയിലേക്ക് താമസം മാറ്റി. സഫ്ദർഗഞ്ചിൽ മറ്റൊരു യുവതിക്കൊപ്പം ഇവർ താമസിച്ചു വരികയായിരുന്നു. വിവാഹക്കാര്യം സംസാരിക്കുന്നതിന് വ്യാഴാഴ്ച വൈകിട്ട് കാമുകന്റെ ഫ്‌ളാറ്റിൽ എത്തിയപ്പോഴാണ് ഇയാളും സുഹൃത്തും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തതെന്നാണു പരാതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP