Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരെ വെടിവെച്ചു കൊല്ലുകയും ആക്രമിക്കുകയും ചെയ്ത പൊലീസ് നടപടി: യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് സർക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി പ്രിയങ്ക ഗാന്ധി; കൂടിക്കാഴ്ച ഇന്ന്

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരെ വെടിവെച്ചു കൊല്ലുകയും ആക്രമിക്കുകയും ചെയ്ത പൊലീസ് നടപടി: യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് സർക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി പ്രിയങ്ക ഗാന്ധി; കൂടിക്കാഴ്ച ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

‌ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ഉത്തർപ്രദേശിൽ സമരം ചെയ്തവരെ വെടിവെച്ചു കൊല്ലുകയും ആക്രമിക്കുകയും ചെയ്ത പൊലീസ് നടപടിയിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിങ്കളാഴ്ച മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുമായി പ്രിയങ്ക ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. പാർട്ടി നേതൃത്വമാണ് ഇത് സംബന്ധിച്ച സൂചന പുറത്തുവിട്ടിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ ഉത്തർപ്രദേശിൽ സമരം ചെയ്തവരെ വെടിവെച്ചു കൊല്ലുകയും ആക്രമിക്കുകയും ചെയ്ത പൊലീസ് നടപടിയിലാണ് പ്രിയങ്കയുടെ പരാതി. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലു, നിയമസഭ കക്ഷി നേതാവ് ആരാധന മിശ്ര, എംഎൽ പുനിയ എംപി എന്നിവരോടൊപ്പമാണ് മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ കാണുകയെന്നാണ് സൂചന. നേരത്തെ പൊലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾ പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു.

പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് അറസ്റ്റിലായവർക്ക് നിയമസഹായം നൽകുന്നതിന് വേണ്ടി അഭിഭാഷകരുടെ സംഘത്തെയും പ്രിയങ്ക തയ്യാറാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. പ്രതിഷേധത്തിന്റെ പേരിൽ ആസാദി മുദ്രാവാക്യങ്ങൾ മുഴക്കുന്നത് രാജ്യദ്രോഹമാണെന്നും ഇത്തരക്കാർക്കെതിരേ സർക്കാർ കർശന നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. കാൺപൂരിൽ പൗരത്വ നിയമ ഭേദഗതി വിശദീകരണ സമ്മേളനത്തിൽ സംസാരിക്കവേയാണ് വിവാദ പരാമർശം നടത്തിയത്. പ്രതിഷേധത്തിന്റെ പേരിൽ ആരെങ്കിലും ആസാദി മുദ്രാവാക്യങ്ങൾ മുഴക്കിയാൽ അത് അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ മണ്ണിൽനിന്ന് ഇന്ത്യയ്ക്കെതിരേ ഗൂഢാലോചന നടത്താൻ ജനങ്ങളെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി വൻ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. നിയമം പാസ്സാക്കിയതു മുതൽ യോഗിയുടെ ഉത്തർപ്രദേശിലെ ഷഹീൻ ബാഗിൽ നൂറുകണക്കിനു സ്ത്രീകളാണ് ഒരുമാസത്തിലേറെയായി റോഡ് ഉപരോധിച്ച് സമരം നടത്തുന്നത്. ഷഹീൻ ബാഗ് മാതൃകയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നതിനിടെയാണ് സമരങ്ങളിലെ സ്ത്രീ സാന്നിധ്യത്തെ പരിഹസിച്ചും ആസാദി മുദ്രാവാക്യം വിളിക്കുന്നവരെ ഭീഷണിപ്പെടുത്തിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ രംഗത്തെത്തിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP