Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നെഹ്‌റു കുടുംബത്തെ താറടിച്ച് കാട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ്; ഒപ്പം നെഹ്‌റുവിനെയും ഇന്ദിര ഗാന്ധിയെയും അപകീർത്തിപ്പെടുത്തുന്ന വീഡിയോയും; നടിയും മോഡലുമായ പായൽ റോഹ്തഗിയെ കസ്റ്റഡിയിലെടുത്തു; അഭിപ്രായസ്വാതന്ത്ര്യം തമാശയായി മാറിയെന്ന് പായൽ

നെഹ്‌റു കുടുംബത്തെ താറടിച്ച് കാട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ്; ഒപ്പം നെഹ്‌റുവിനെയും ഇന്ദിര ഗാന്ധിയെയും അപകീർത്തിപ്പെടുത്തുന്ന വീഡിയോയും; നടിയും മോഡലുമായ പായൽ റോഹ്തഗിയെ കസ്റ്റഡിയിലെടുത്തു; അഭിപ്രായസ്വാതന്ത്ര്യം തമാശയായി മാറിയെന്ന് പായൽ

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: മുൻ പ്രധാനമന്ത്രി ജവഹാർലാൽ നെഹ്‌റുവിനും കുടുംബത്തിനും എതിരായ പരാമർശത്തെ ചൊല്ലി നടിയും മോഡലുമായ  പായൽ റോഹ്തഗിയെ കസ്റ്റഡിയിലെടുത്തു. ഡിസംബർ ആദ്യം നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും താറടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് നടിക്ക് നോട്ടീസ് നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ നെഹ്രു കുടുംബത്തിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ചാണ് പായൽ റോഹത്ഗിയെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഹമ്മദാബാദിൽ നിന്നാണ് അവരെ കസ്റ്റഡിയിൽ എടുത്തതെന്നും തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ബുന്ദിയിൽ എത്തിക്കുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

മോട്ടിലാൽ നെഹ്രു, ജവഹർലാൽ നെഹ്രു, അദ്ദേഹത്തിന്റെ ഭാര്യ കമല നെഹ്രു, ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും പോസ്റ്റു ചെയ്തുവെന്ന പരാതിയെത്തുടർന്നാണ് പൊലീസ് നടപടി. കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ രാജസ്ഥാൻ പൊലീസിനെതിരെപായൽ റോഹത്ഗി രംഗത്തെത്തി. മോട്ടിലാൽ നെഹ്രുവിനെക്കുറിച്ച് വീഡിയോ തയ്യാറാക്കിയതിനാണ് തന്നെ അറസ്റ്റു ചെയ്തത്. ഗൂഗിളിൽ തിരഞ്ഞ് കണ്ടെത്തിയ വിവരങ്ങളാണ് തയ്യാറാക്കാൻ ഉപയോഗിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം ഒരു തമാശയായി മാറിയിരിക്കുന്നുവെന്നും അവർ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു.

രാജസ്ഥാൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ബുന്ദി സ്വദേശിയായ മറ്റൊരാളും നൽകിയ പരാതിയെത്തുടർന്ന് ബോളിവുഡ് നടിക്കെതിരെ ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.ഒക്ടോബർ ഒന്നിനാണ് ശർമ ബുന്ദി സദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP