Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഹുൽ ചോക്സി ചതിയനാണെന്ന് മനസിലായി; ഉടൻ തന്നെ രാജ്യത്ത് നിന്ന് ഒഴിവാക്കി ഇന്ത്യയിലേക്ക് കയറ്റി അയക്കും; ചോക്‌സിയെക്കൊണ്ട് ഞങ്ങളുടെ രാജ്യത്തിന് ഗുണം ഒന്നും ലഭിക്കാനില്ല; കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ആന്റിഗ്വാ ആൻഡ് ബർബൂഡ പ്രധാനമന്ത്രി ഗസ്സ്റ്റൺ ബ്രൗൺ

മെഹുൽ ചോക്സി ചതിയനാണെന്ന് മനസിലായി; ഉടൻ തന്നെ രാജ്യത്ത് നിന്ന് ഒഴിവാക്കി ഇന്ത്യയിലേക്ക് കയറ്റി അയക്കും; ചോക്‌സിയെക്കൊണ്ട് ഞങ്ങളുടെ രാജ്യത്തിന് ഗുണം ഒന്നും ലഭിക്കാനില്ല; കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ആന്റിഗ്വാ ആൻഡ് ബർബൂഡ പ്രധാനമന്ത്രി ഗസ്സ്റ്റൺ ബ്രൗൺ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി മെഹുൽ ചോക്സി ചതിയനാണെന്നും ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും ആന്റിഗ്വാ ആൻഡ് ബർബൂഡ പ്രധാനമന്ത്രി ഗസ്സ്റ്റൺ ബ്രൗൺ. കേസിൽ നിരവധി ഏജൻസികളാണ് ചോക്‌സിയെ തിരയുന്നത്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് മെഹുൽ ചോക്‌സിക്കും നീരവ് മോദിക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി), സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം തുടങ്ങിയത്. തുടർന്ന് ഇയാൾ ആന്റിഗ്വയിൽ താമസിക്കുകയായിരുന്നു. മെഹുൽ ചോക്സി ചതിയനാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൊണ്ട് ഞങ്ങളുടെ രാജ്യത്തിന് യാതൊരു ഗുണവും ലഭിക്കാനില്ല. ചോക്സിയുടെ അപേക്ഷകൾ എല്ലാം തള്ളിക്കളഞ്ഞതിനു ശേഷം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കും. ഇന്ത്യയിൽ ചോക്‌സിക്കെതിരെയുള്ള കേസുകളിൽ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പി എൻ ബി കേസിലെ മുഖ്യപ്രതിയായ ചോക്സി, കഴിഞ്ഞവർഷം ജനുവരിയിലാണ് രാജ്യംവിട്ടത്. തട്ടിപ്പ് പുറത്തെത്തുന്നതിന് രണ്ട് മാസം മുമ്പുതന്നെ ആന്റിഗ്വ ആൻഡ് ബർബൂഡയിൽ പൗരത്വം നേടുന്നതിനുള്ള രേഖകൾ ചോക്സി തയ്യാറാക്കിയിരുന്നു. നിലവിൽ ആന്റിഗ്വ ബർബൂഡയും ഇന്ത്യയും തമ്മിൽ കുറ്റവാളി കൈമാറ്റ കരാർ ഇല്ല. ഇയാൾ ഇന്ത്യയിലെ പൗരത്വം ഉപേക്ഷിക്കുകയും ആന്റിഗ്വൻ പൗരത്വം നേടുകയും ചെയ്തു. ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തെ പ്രതിരോധിക്കാനായിരുന്നു ഇത്. ഇതിന് വേണ്ടി പാസ്‌പോർട്ട് ഹൈക്കമ്മീഷന് കൈമാറിയതോടെ ചോക്‌സിയുടെ ഇന്ത്യൻ പൗരത്വം ഇല്ലാതായി. ജോളി ഹാർബർ മാർക്ക്‌സ്, ആന്റിഗ്വ ആണ് തന്റെ പുതിയ മേൽവിലാസമെന്ന് ചോക്‌സി വെളിപ്പെടുത്തിയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP