Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനങ്ങളിൽ നൽകുന്ന സൗകര്യങ്ങളോടെ ഒരു ട്രെയിൻ; അനുഭൂതി ലക്ഷ്വറി കോച്ച് ഒരുങ്ങുന്നത് രാജകീയ യാത്രാ സൗകര്യം ട്രെയിനിലും നൽകാൻ; ബക്കറ്റ് സീറ്റും, എൽ.സി.ഡി സ്‌ക്രീനും, യു.എസ്.ബി പോർട്ടുകൾ അടക്കം ഉൾപ്പെടുന്ന മുംബൈ-അഹമ്മദാബാദ് ശദാബ്ദി എക്സ്‌പ്രസിൽ ഒരുങ്ങുന്ന രാജകീയ യാത്ര ഉടൻ ആരംഭിക്കും

വിമാനങ്ങളിൽ നൽകുന്ന സൗകര്യങ്ങളോടെ ഒരു ട്രെയിൻ; അനുഭൂതി ലക്ഷ്വറി കോച്ച് ഒരുങ്ങുന്നത് രാജകീയ യാത്രാ സൗകര്യം ട്രെയിനിലും നൽകാൻ; ബക്കറ്റ് സീറ്റും, എൽ.സി.ഡി സ്‌ക്രീനും, യു.എസ്.ബി പോർട്ടുകൾ അടക്കം ഉൾപ്പെടുന്ന  മുംബൈ-അഹമ്മദാബാദ് ശദാബ്ദി എക്സ്‌പ്രസിൽ ഒരുങ്ങുന്ന രാജകീയ യാത്ര ഉടൻ ആരംഭിക്കും

മുംബൈ: ട്രെയിൻ യാത്ര എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും ഒരു വിഷമമാണ്. കാരണം വർഷങ്ങളായി ഉപയോഗിക്കുന്ന ഒരോ രീതിയിലുള്ള യാത്രാ സൗകര്യം എല്ലാവർക്കും മടുപ്പ് സൃഷ്ടിച്ചു. രൂപത്തിലോ ശൈലിയിലോ മാറ്റം ഇല്ല എന്ന മാത്രമല്ല ബസും വിമാനങ്ങളുമടക്കമുള്ള എല്ലാം ഹൈടൈക്ക് ആവുമ്പോൾ ട്രെയിൻ മാത്രം ഇപ്പോഴും പഴമയുടെ ഭാരം പേറി നടക്കുകയാണ്. എന്നാൽ അതിനൊരു മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.

വിമാനങ്ങളിൽ നൽകി കാണുന്ന ഹൈടെക്ക് സൗകര്യങ്ങൾ ഉൾപ്പെടുത്തി ഒരു യാത്രാ സൗകര്യം ഒരുക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. ഇതിന്റെ ആദ്യ പടിയായി മുംബൈ-അഹമ്മദാബാദ് ശദാബ്ദി എക്സ്‌പ്രസിൽ ബക്കറ്റ് സീറ്റും, എൽ.സി.ഡി സ്‌ക്രീനും, യു.എസ്.ബി പോർട്ടുകൾ അടക്കം ഉൾപ്പെടുന്ന യാത്രാ സൗകര്യം ഒരുക്കിയിരിക്കുകയാണ് റെയിൽവേ. അനുഭൂതി ലക്ഷ്വറി കോച്ച് എന്ന് പേരുള്ള ഈ പുതിയ യാത്രാ ഉപാദി റെയിൽവേയുടെ മുഖം മാറ്റത്തിന്റെ ആദ്യ സൂചനയാണ് നൽകുന്നത്.

2.84 കോടി രൂപ മുടക്കിയാണ് 56 സീറ്റുകളുമായി അനുഭൂതി യാത്രാ കോച്ച് ഒരുക്കിയിട്ടുള്ളത്. മികച്ച രീതിയിൽ ഒരുക്കിയ ട്രെയിനിന്റെ ഇന്റീരിയർ ഇതിന്റെ പ്രത്യേകതയാണ്. രണ്ട് സീറ്റുകളായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

ഓരോ സീറ്റിനും പ്രത്യേകം പ്രത്യേകം എൽ.സി.ഡി സ്‌ക്രീനുകൾ ഉള്ളത് യാത്രാ മധ്യേ സിനിമ കാണാനും പാട്ട് കേക്കാനുമുള്ള സൗകര്യം ഓർക്കാറുണ്ട്. ഇതിനോട് കൂടെ സഹായത്തിന് വിളിക്കാനായി സ്വിച്ചുകളും ഇതിൽ തയ്യാറാക്കിയിട്ടുണ്ട്. റായി ബറേലിയിലെ കോച്ച് ഫാക്ടറിയിലാണ് അനുഭൂതി ലക്ഷ്വറി കോച്ച് ഒരുക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP