Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനം അനുപം ഖേർ രാജിവെച്ചു ; ഖേർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയാകുന്നത് 2017ൽ ; അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കേണ്ടതുകൊണ്ടാണ് രാജിയെന്ന് വിശദീകരണം

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനം അനുപം ഖേർ രാജിവെച്ചു ; ഖേർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയാകുന്നത് 2017ൽ ; അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കേണ്ടതുകൊണ്ടാണ് രാജിയെന്ന് വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

പൂനേ: ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനം നടൻ അനുപം ഖേർ രാജി വെച്ചു. 2017ലാണ് അനുപം ഖേർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയാകുന്നത്. അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് താൻ രാജി വെക്കുന്നതെന്നാണ് വിശദീകരണം. അടുത്ത 9 മാസത്തോളം അമേരിക്കയിലാണ് പരിപാടി നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജി മന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡ് സ്വീകരിച്ചു.

ഗജേന്ദ്ര ചൗഹാൻ ചെയർമാൻ സ്ഥാനത്ത് എത്തിയതിൽ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് അനുപം ഖേറിന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല നൽകുകയായിരുന്നു. ട്വിറ്ററിലൂടെയാണ് അനുപം ഖേർ ഇക്കാര്യം അറിയിച്ചത്. ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ്ങ് മിനിസ്റ്റർ, രാജ്യവർധൻ സിങ് റാത്തോഡിനയച്ച രാജിക്കത്തിന്റെ കോപ്പിയും ടിറ്ററിലൂടെ പങ്കു വെച്ചിട്ടുണ്ട്.മുൻ ചെയർമാൻ ഗജേന്ദ്ര ചൗഹാന്റെ കാലാവധി 2017 മാർച്ചിൽ അവസാനിച്ചതിനെത്തുടർന്നാണു അദ്ദേഹത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി നിയമിച്ചത്.

അനുപം ഖേർ നേരത്തെ കേന്ദ്ര സെൻസർബോർഡ് ചെയർമാൻ, സ്‌കൂൾ ഒഫ് ഡ്രാമാ ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കശ്മീർ സ്വദേശിയായ അനുപം ഖേറന്റെ പ്രധാന ചിത്രങ്ങൾ ഡാഡി, ഡർ, സൗദാഗർ, ഹം ആപ്കേ ഹൈ കോൻ, ചാഹത്, സ്പെഷ്യൽ 26, രാം ലഖൻ തുടങ്ങിയവയാണ്. രാജ്യം അദ്ദേഹത്തെ പത്മശ്രീയും പത്മഭൂഷണും നൽകിയ ആദരിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP