Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഈ മൃഗത്തിന് മേൽ കാർക്കിച്ച് തുപ്പണം; അമിത് ഷായും നരേന്ദ്ര മോദിയും നിങ്ങളുടെ പാർട്ടിയുടെ തീവ്രവാദികളാണെന്ന് പറയുന്നതിൽ എനിക്ക് അൽപം പോലും ലജ്ജയില്ല; അവർ രാജ്യത്തെ രണ്ടായി വിഭജിച്ചിച്ചുകൊണ്ടിരിക്കുകയാണ്'; അമിത്ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് കശ്യപ്

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി:ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ അനുരാഗ് കശ്യപിന്റെ രൂക്ഷ വിമർശനം. ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രതിഷേധക്കാരെ ബിജെപി അനുയായികൾ മർദിച്ച സംഭവം മുൻനിർത്തിയാണ് കടുത്ത ഭാഷയിൽ വിമർശിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ആഭ്യന്തരമന്ത്രിക്കെതിരെ രംഗത്ത് വന്നത്. അമിത് ഷായെ മൃഗം എന്ന് വിശേഷിപ്പിച്ച് ചരിത്രം ഈ മൃഗത്തിന് മേൽ കാർക്കിച്ച് തുപ്പുമെന്ന് കശ്യപ് ട്വീറ്റ് ചെയ്തു. ഹിന്ദിയിലാണ് ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ രാഷ്ട്രീയ സംഘടനകളായ ബിജെപിയുടേയും എബിവിപിയുടേയും തീവ്രവാദികളാണെന്ന് കശ്യപ് നേരത്തെ പറഞ്ഞിരുന്നു. ''അമിത് ഷായും നരേന്ദ്ര മോദിയും നിങ്ങളുടെ പാർട്ടിയുടെ തീവ്രവാദികളാണെന്ന് പറയുന്നതിൽ എനിക്ക് അൽപം പോലും ലജ്ജയില്ല. അവർ ഇപ്പോൾ ചെയ്യുന്നത് ചോദ്യമുയർത്തുന്നവരെ ശത്രുക്കളാക്കി മാറ്റുക എന്നതാണ്.

ചോദ്യങ്ങളെ അവർ ഇഷ്ടപ്പെടുന്നില്ല. അവർ രാജ്യത്തെ രണ്ടായി വിഭജിച്ചിച്ചുകൊണ്ടിരിക്കുകയാണ്. അവർ നിശ്ചയിക്കുന്നവരാണ് ദേശദ്രോഹികളും ദേശഭക്തരും. ചോദ്യമുന്നയിക്കുന്നവരാണ് ദേശദ്രോഹികൾ. മോദി ഭക്തരെല്ലാം ദേശഭക്തരും.'

എ.ബി.വി.പിയുടേതാണെന്ന് ആരോപിക്കപ്പെടുന്ന ഒരു കൂട്ടം ആളുകൾ ജെഎൻയു കാമ്പസിൽ പ്രവേശിച്ച് വലിയ തോതിൽ അക്രമം നടത്തിയതിനെ തുടർന്നായിരുന്നു കശ്യപിന്റെ ട്വീറ്റ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജെഎൻയുവിൽ മുഖംമൂടി ധരിച്ചവർ കയറി വിദ്യാർത്ഥികളെ അക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗുണ്ടകൾ ജെ.എൻ.യു പ്രസിഡന്റ് അയ്ഷി ഘോഷിനെയും സെക്രട്ടറി സതീഷ് ചന്ദ്രയെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP