Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വച്ഛ് ഭാരത് സന്ദേശവുമായി യുവിവാനിനെ ശകാരിച്ച വീഡിയോ; അനുഷ്‌കയ്ക്കും കോഹ്ലിക്കും എട്ടിന്റെ പണികിട്ടി; നിയമനടപടിയുമായി ആരോപണവിധേയൻ രംഗത്ത്  

സ്വച്ഛ് ഭാരത് സന്ദേശവുമായി യുവിവാനിനെ ശകാരിച്ച വീഡിയോ; അനുഷ്‌കയ്ക്കും കോഹ്ലിക്കും എട്ടിന്റെ പണികിട്ടി; നിയമനടപടിയുമായി ആരോപണവിധേയൻ രംഗത്ത്   

മറുനാടൻ ഡെസ്‌ക്‌

റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിച്ച് വീഡിയോ പ്രചരിപ്പിച്ച ബോളിബുഡ് താരം അനുഷ്‌ക ശർമക്കും ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് ടീ താരം വീരാട് കോഹ്ലിക്കും എട്ടിന്റെ പണി കിട്ടി. ഇരുവർക്കുമെതിരെ നിയമനടപടിയുമായി ആരോപണവിധേയനായ യുവാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അനുഷ്‌കതയ്ക്കും കോഹ്ലിക്കുമെതിരെ വക്കിൽ നോട്ടീസ് അയച്ചാണ് യുവാവ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. യുവാവിനെ കണക്കിന് വിമർശക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് നിമിശങ്ങൾക്കകം തന്നെ ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അനുഷ്‌ക ശകാരിച്ച യുവാവ് മുൻ സിനിമതാരം കൂടിയാണെന്ന് അറിഞ്ഞത്.

യുവാവിനെ ശകാരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടി മുംബൈ സ്വദേശി അർഹാൻ സിങ്ങാണ് അനുഷ്‌കയ്ക്കും വിരാടിനും വക്കീൽ നോട്ടിസയച്ചത്. സമൂഹമാധ്യമത്തിൽ അപമാനിച്ചതിന്റെ പേരിലാണു നോട്ടിസയച്ചതെന്ന് അർഹാൻ പറഞ്ഞു. തുടർ നടപടിക്കായി ഇരുവരുടെയും മറുപടി കാത്തിരിക്കുകയാണെന്നും അർഹാൻ വ്യക്തമാക്കി.


കഴിഞ്ഞയാഴ്ചയാണു വിഡിയോ വിരാട് ഷെയർ ചെയ്തത്. ലക്ഷ്വറി കാറിലെത്തി റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ തടഞ്ഞ് അനുഷ്‌ക ശകാരിക്കുന്നതായിരുന്നു വിഡിയോ. നല്ല കാര്യമുൾക്കെണ്ട് ചെയ്തതതായിരുന്നെങ്കിലും സംഗതി പണി കിട്ടി. 17 സെക്കൻഡ് മാത്രമുള്ള വിഡിയോയിൽ പ്ലാസ്റ്റിക് അശ്രദ്ധമായി വലിച്ചെറിയരുതെന്നും വേസ്റ്റ് ബിൻ ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും വിരാട് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനോടകം 90 ലക്ഷത്തോളം പേരാണു കണ്ടത്. അറിയാതെ തന്റെ വാഹനത്തിൽ നിന്നു താഴെ വീണ പ്ലാസ്റ്റിക് സഞ്ചിയിൽ ഉണ്ടായിരുന്നതിനേക്കാൾ അധികം മാലിന്യമാണ് അനുഷ്‌കയുടെ വായിൽ നിന്നു വന്നതെന്നായിരുന്നു സംഭവത്തിൽ അർഹാന്റെ പ്രതികണം.

ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ വിരാടിനും അനുഷ്‌കയ്ക്കുമെതിരെ പ്രതികരിച്ചിരുന്നു. അതേസമയം ബോളിവുഡ് ലോകം ഒന്നടങ്കം അനുഷ്‌കയ്ക്ക് ഒപ്പമായിരുന്നു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ പ്രചാരണത്തിന്റെയും ഭാഗമാണ് അനുഷ്‌ക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP