Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആധാർ പദ്ധതിയുടെ നാലാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ഒഎൻജിസി, കോൾ ഇന്ത്യ, എൻഎച്ച്പിസി എന്നിവയുടെ ഓഹരികൾ വിൽക്കാനും തീരുമാനം

ആധാർ പദ്ധതിയുടെ നാലാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ഒഎൻജിസി, കോൾ ഇന്ത്യ, എൻഎച്ച്പിസി എന്നിവയുടെ ഓഹരികൾ വിൽക്കാനും തീരുമാനം

ന്യൂഡൽഹി: ആധാർ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതിയുടെ നാലാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഒഎൻജിസി, കോൾ ഇന്ത്യ, എൻഎച്ച്പിസി എന്നിവയുടെ ഓഹരിവില്പനയ്ക്ക് അംഗീകാരം നല്കാനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.

കഴിഞ്ഞ യുപിഎ സർക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്നു ആധാർ കാർഡ്. ഇതിനെതിരെ പലകോണിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. രാജ്യത്ത് പാചകവാതക വിതരണത്തിന് നിയന്ത്രണമേർപ്പെടുത്താൻ ആധാർ കാർഡ് ഉപയോഗിക്കും എന്ന അവസ്ഥയെത്തിയതോടെ പ്രതിഷേധം വ്യാപകമായി.

നരേന്ദ്ര മോദി സർക്കാരും ആധാർ കാർഡിന് അനുകൂല സമീപനമാണ് എടുക്കുന്നതെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ ഹാജർ നില ആധാർ കാർഡ് മുഖേന പരിശോധിക്കുന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നാലാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതോടെ ആധാറിന്റെ കാര്യത്തിൽ പൂർണ പിന്തുണയാണ് തങ്ങൾക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP