Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്മോഹൻ സിംഗിനെ പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ഇന്ത്യയിലെ ജനങ്ങൾ മിസ് ചെയ്യുന്നു; മന്മോഹൻസിംഗിനെ പുകഴ്‌ത്തി അരവിന്ദ് കേജ്രിവാൾ

മന്മോഹൻ സിംഗിനെ പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ഇന്ത്യയിലെ ജനങ്ങൾ മിസ് ചെയ്യുന്നു; മന്മോഹൻസിംഗിനെ പുകഴ്‌ത്തി അരവിന്ദ് കേജ്രിവാൾ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ പുകഴ്‌ത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രംഗത്ത്. മന്മോഹൻ സിംഗിനെ പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ഇന്ത്യയിലെ ജനങ്ങൾ മിസ് ചെയ്യുന്നു എന്നാണ് കെജ്രിവാൾ പറയുന്നത്. യു.പി.ഭരണകാലത്ത് മന്മോഹൻ സിംഗിനെ രൂക്ഷമായി വിമർശിച്ച അരവിന്ദ് കേജ്‌രിവാളാണ് ഇപ്പോൾ അദ്ദേഹത്തെ പുകഴ്‌ത്തി എത്തിയിരിക്കുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച് പ്രതിപാതിക്കുന്ന ഒരു ലേഖനം ട്വീറ്റ് ചെയ്താണ് കേജ്‌രിവാളിന്റെ പരാമർശം.

ഡോ.മന്മോഹൻ സിങ്ങിനെ പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങൾ മിസ് ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണമെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധം ഉദിക്കുകയാണ്- കേജ്‌രിവാൾ പറഞ്ഞു.കോൺഗ്രസിന്റെ അഴിമതിക്ക് മുകളിൽ ഉറങ്ങുന്നയാളാണ് മന്മോഹനെന്ന് പണ്ട് കേജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് എതിരാണ് തന്റെ പോരാട്ടമെന്ന് കേജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.

അതേസമയം, മന്മോഹൻ സിംഗിനെ പുകഴ്‌ത്തിയ കേജ്രിവാൾ പ്രധാനമന്ത്രിയെ വിമർശിക്കാനും മറന്നില്ല. രാജ്യ തലസ്ഥാനത്ത് അനുഭവപ്പെടുന്ന ജലദൗർലഭ്യ പ്രശ്‌നത്തിൽ മോദി സർക്കാർ നാറിയ രാഷ്ട്രീയം കളിക്കുകയാണെന്ന് കേജ്‌രിവാൾ വ്യക്തമാക്കി. കർണാടക മുഖ്യന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ദിനം യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും കേജ്‌രിവാൾ വേദി പങ്കിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP