Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താജ് മഹൽ സന്ദർശകർക്ക് ആർക്കിയോളജിക്കൽ സർവേ അധികൃതരുടെ വക 'ഇടിത്തീ' ! ടിക്കറ്റിന് 50 രൂപ വാങ്ങുന്ന സ്ഥാനത്ത് 200 രൂപ അധികം വാങ്ങാൻ നീക്കം; ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരം കാണണമെന്നത് സ്വപ്‌നമായി നിൽക്കുമോ എന്ന ആശങ്കയിൽ സാധാരണക്കാർ

താജ് മഹൽ സന്ദർശകർക്ക് ആർക്കിയോളജിക്കൽ സർവേ അധികൃതരുടെ വക 'ഇടിത്തീ' ! ടിക്കറ്റിന് 50 രൂപ വാങ്ങുന്ന സ്ഥാനത്ത് 200 രൂപ അധികം വാങ്ങാൻ നീക്കം; ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരം കാണണമെന്നത് സ്വപ്‌നമായി നിൽക്കുമോ എന്ന ആശങ്കയിൽ സാധാരണക്കാർ

മറുനാടൻ ഡെസ്‌ക്‌

ഉത്തർപ്രദേശ്: പ്രാണന് തുല്യം സ്‌നേഹിച്ച പ്രിയതമ മുംതാസിന്റെ ഓർമ്മയ്ക്കായി ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച താജ് മഹൽ എന്ന ലോകാത്ഭുതം രാജ്യത്തിന് എന്നും അഭിമാനമാണ്. എന്നാൽ ദിനംപ്രതി വർധിച്ചു വരുന്ന സന്ദർശക പ്രവാഹത്തെ സാരമായി ബാധിക്കാവുന്ന തീരുമാനമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും വരുന്നത്.

ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരം കാണാനായി 200 രൂപ അധികം നൽകണമെന്ന തീരുമാനമാണ് ഇപ്പോൾ അധികൃതരുടെ ഭാഗത്ത് നിന്നും വരുന്നത്.ഇത് പ്രകാരം സെപ്റ്റംബർ 14ന് വിജ്ഞാപനമിറക്കുകയും ഇതിനെ എതിർക്ക് അഭിപ്രായമുണ്ടെങ്കിൽ രേഖപ്പെടുത്താൻ 45 ദിവസം സമയവും നൽകിയിട്ടുണ്ട്. നിലവിൽ താജ് മഹൽ സന്ദർശിക്കാൻ ഇന്ത്യൻ സ്വദേശിയായ സന്ദർശകന് 50 രൂപയാണ് മുടക്കേണ്ടത്.

അധികൃതരുടെ നീക്കം നടപ്പാക്കിയാൽ ഇത് 250 ആയി ഉയും.സാർക്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 540 രൂപയും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 1100 രൂപയുമാണ് ഈടാക്കുന്നത്. മുൻപ് ഏത് വിഭാഗത്തിൽപെട്ട സഞ്ചാരികൾക്കും ശവകുടീരം കാണണമെങ്കിൽ പ്രത്യേക ഫീസ് ഈടാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ നിരക്ക് വർധിപ്പിക്കാനുള്ള വിജ്ഞാപനത്തിനെതിരെ വൻ പ്രതിഷേധം ഉയരാനാണ് സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP