Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ പട്ടാളക്കാരാണോ ബ്രിട്ടീഷ് പട്ടാളക്കാരാണോ കേമന്മാർ? രാജസ്ഥാനിൽ ഇന്ത്യൻ സേനയ്‌ക്കൊപ്പം പരിശീലനം നടത്തി ബ്രിട്ടീഷ് സേന; സംയുക്ത പരിശീലനത്തിൽ പാമ്പുപിടിത്തം വരെ

ഇന്ത്യൻ പട്ടാളക്കാരാണോ ബ്രിട്ടീഷ് പട്ടാളക്കാരാണോ കേമന്മാർ? രാജസ്ഥാനിൽ ഇന്ത്യൻ സേനയ്‌ക്കൊപ്പം പരിശീലനം നടത്തി ബ്രിട്ടീഷ് സേന; സംയുക്ത പരിശീലനത്തിൽ പാമ്പുപിടിത്തം വരെ

രാജസ്ഥാനിൽ അടുത്തിടെ സമാപിച്ച ഇന്ത്യ-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസം ഇരുരാജ്യങ്ങളിലെയും സേനകൾക്ക് ഏറെ പ്രയോജനപ്പെടുന്നതായി. രണ്ടുവർഷം കൂടുമ്പോൾ ഇന്ത്യ-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസം നടത്താറുള്ളതാണ്. ഇക്കുറി ഡിസംബർ ഒന്നുമുതൽ 14 വരെ നടന്ന പരിശീലനത്തിൽ രജപുത്താന റൈഫിൾസിന്റെ 20-മത് ബറ്റാലിയനും ദ വൈക്കിങ്‌സ് എന്നറിയപ്പെടുന്ന റോയൽ ആംഗ്ലിയൻ റെജിമെന്റുമാണ് പങ്കെടുത്തത്.

സൈനിക പരിശീലനത്തിനൊപ്പം ഇരുസേനകളുടെയും സൗഹൃദത്തിന്റെയും വേദിയായി സംയുക്ത സൈനികാഭ്യാസം മാറി. ഇന്ത്യൻ പാചകരീതികളും വിഭവങ്ങളും അതിഥികൾക്ക് പരിചയപ്പെടുത്താനും രജപുത്താന റൈഫിൾസിലെ സൈനികർ സമയം കണ്ടെത്തി. പാമ്പുപിടിത്തത്തിൽ വിദഗ്ധനായ സൈനികൻ ഇഴജന്തുക്കളെ ആയുധമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും പഠിപ്പിച്ചുകൊടുത്തു. ഇരുസൈന്യങ്ങളും ക്രിക്കറ്റ് കളിക്കാനും സമയം കണ്ടെത്തി.

ഇരുരാജ്യങ്ങളിലെയും സൈന്യം ആർജിക്കുന്ന പുതിയ അറിവുകൾ പങ്കുവെക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംയുക്താഭ്യാസം നടത്തുന്നത്. ബ്രിട്ടീഷ് സൈന്യം നൂതന സാങ്കേതിക വിദ്യകൾ രജപുത്താന റൈഫിൾസിനെ പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ, തങ്ങൾ കരഗതമാക്കിയ യുദ്ധതന്ത്രങ്ങൾ ഇന്ത്യൻ സൈനികരും പങ്കുവെച്ചു. യോഗയുടെ പ്രാധാന്യവും സന്ദർശന സൈനികരെ മനസ്സിലാക്കാൻ ഇന്ത്യൻ സൈനികർക്കായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP