Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശ്മീരിൽ യുവാക്കൾ വെടിയേറ്റു മരിച്ച സംഭവത്തിൽ തെറ്റുപറ്റി; ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്ന് സൈന്യം

കശ്മീരിൽ യുവാക്കൾ വെടിയേറ്റു മരിച്ച സംഭവത്തിൽ തെറ്റുപറ്റി; ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്ന് സൈന്യം

ശ്രീനഗർ: കശ്മീരിലെ ബഡ്ഗാമിൽ രണ്ട് യുവാക്കൾ വെടിയേറ്റു മരിച്ച സംഭവത്തിൽ തെറ്റുപറ്റിയെന്ന് സൈന്യം. സംഭവത്തിൽ സൈന്യം ഖേദം പ്രകടിപ്പിച്ചു. സംഭവത്തെപ്പറ്റി വിശദീകരിക്കാൻ മാദ്ധ്യമപ്രവർത്തകരെ കണ്ട കമാൻഡിങ് ചീഫ് ലഫ്. ജനറൽ ഡി എസ് ഹൂഡ ഇക്കാര്യത്തിൽ സൈന്യത്തിനു തെറ്റുപറ്റിയെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് എന്നും പറഞ്ഞു. മരിച്ച യുവാക്കളുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു.

വെളുത്ത കാറിൽ തീവ്രവാദികൾ കടന്നുപോകാൻ സാധ്യത ഉണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തിയ സൈനികർക്ക് ആളുമാറിപോയതാണ് വെടിവയ്ക്കാൻ കാരണമെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം പൂർണമായും സൈന്യം ഏറ്റെടുക്കുകയാണ് എന്നും ജനറൽ ഹൂഡ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വെടിവയ്പിൽ രണ്ട് യുവാക്കൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് തീവ്രവാദികളുമായി ബന്ധമില്ല എന്ന് വ്യക്തമായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും പരിക്കറ്റവർക്ക് അഞ്ച് ലക്ഷം വീതവും സൈന്യം നഷ്ടപരിഹാരം നല്കും. സംഭവത്തെ കുറിച്ച് സുതാര്യമായ അന്വേഷണം നടത്തുകയാണെന്നും വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ജനറൽ ഹൂഡ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP