Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബുലന്ദ്ഷഹറിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന സംഭവത്തിൽ സൈനികൻ അറസ്റ്റിൽ; അറസ്റ്റിലായത് മഹാവ് സ്വദേശി ജിതേന്ദ്ര മാലിക്ക് ; പരാതി നൽകാൻ സ്റ്റേഷനിലെത്തിയ തന്നെ കേസിൽ കുടുക്കുകയായിരുന്നെന്ന് സൈനികൻ; സുബോധ് സിങ്ങിനെ വെടിവച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങളിൽ മാലിക്കിന്റെ മുഖവും !

ബുലന്ദ്ഷഹറിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന സംഭവത്തിൽ സൈനികൻ അറസ്റ്റിൽ; അറസ്റ്റിലായത് മഹാവ് സ്വദേശി ജിതേന്ദ്ര മാലിക്ക് ; പരാതി നൽകാൻ സ്റ്റേഷനിലെത്തിയ തന്നെ കേസിൽ കുടുക്കുകയായിരുന്നെന്ന് സൈനികൻ; സുബോധ് സിങ്ങിനെ വെടിവച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങളിൽ മാലിക്കിന്റെ മുഖവും !

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്തെ നടുക്കിയ ബുലന്ദ്ഷഹർ കലാപത്തിന് പിന്നാലെ സൈനികൻ അറസ്റ്റിൽ. ബുലന്ദ്ഷഹറിൽ സുബോധ് സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ മഹാവ് സ്വദേശിയായ ജിതേന്ദ്ര മാലിക്ക് എന്ന സൈനികനാണ് അറസ്റ്റിലായത്. മഹാവ് ഗ്രാമത്തിൽ തന്നെയാണ് കലാപം അരങ്ങേറിയതും. ജമ്മു കാശ്മീരിലാണ് മാലിക്ക് ജോലി ചെയ്യുന്നത്. ഇയാളെ സൈനിക കമാൻണ്ട് തടവിലാക്കിയ ശേഷം ഉത്തർപ്രദേശ് പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ പരാതി നൽകാൻ സ്റ്റേഷനിലെത്തി തന്നെ കേസിൽ കുടുക്കിയതാണന്ന് സൈനീകൻ പറഞ്ഞു.

പൊലീസ് സബ് ഇൻസ്‌പെക്ടർ സുബോധ്കുമാർ സിങ്ങിനെ വെടിവച്ച് കൊല്ലുന്ന സമയത്തെ വീഡിയോ ദൃശ്യങ്ങളിലുള്ള സൈനീകനാണ് അറസ്റ്റിലായത്. നോർത്തേൺ കമാണ്ടിന് കീഴിൽ ജമ്മു കാശ്മീരിൽ ജോലി ചെയ്യുന്ന ഇയാൾ അവധിക്കായി ഗ്രാമത്തിലെത്തിയ സമയത്തായിരുന്നു ആൾകൂട്ട ആക്രമണം. ബജ്‌റഗ്ദൾ പ്രവർത്തകരോടൊപ്പം അക്രമത്തിന്റെ മുൻനിരയിലുണ്ടായിരുന്ന സൈനീകനാണ് സുബോധ്കുമാർ സിങ്ങിനെ വെടിവച്ച് കൊന്നതെന്ന് സംശയിക്കുന്നു. അക്രമം നടന്ന തൊട്ടടുത്ത ദിവസം സിയാന പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പതിനൊന്നാം പ്രതി കൂടിയാണ് ജിത്തു അലിയാസ് ഫുജി എന്ന ജിതേന്ദ്ര മാലിക്ക്.

അക്രമത്തിന് ശേഷം ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയ ഇയാളെ സൈന്യത്തിന്റെ നോർത്തേൺ കമാൻണ്ട് തടവിലാക്കി യുപി പൊലീസിന് കൈമാറി. യുപി ക്രൈം വിഭാഗം ഐജി എസ്.കെ ഭഗത് അറസ്റ്റ് സ്ഥീതീകരിച്ചു. അതേസമയം കേസിൽ തന്നെ കുടുക്കിയതാണന്ന് സൈനാകൻ ആരോപിച്ചു. പശു കശാപ്പിനെക്കുറിച്ച് പരാതി പറയാൻ സ്റ്റേഷനിൽ ചെന്ന തന്നെ പ്രതിയാക്കുകയായിരുന്നു. ആരെയും വെടിവച്ചിട്ടില്ലെന്നും സൈനീകൻ പറഞ്ഞു.

മാലിക്ക് അടക്കം 9 പേർ ഇത് വരെ കേസിൽ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ ഒന്നാം പ്രതിയായ ബജ്‌റഗ്ദൾ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രതികരിക്കാൻ യുപി പൊലീസ് തയ്യാറായില്ല. അക്രമത്തെ തുടർന്നുണ്ടായ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിൽ മുഖം രക്ഷിക്കാൻ യുപി സർക്കാർ ശ്രമം തുടങ്ങി. അക്രമ സമയത്ത് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനേയും സിഐയേയും സ്ഥലം മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP