Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാമിയുടെ കണ്ണുരുട്ടലിൽ അർണാബ് വിരണ്ടു; പുതിയ ചാനലിന്റെ പേര് റിപ്പബ്ലിക് ടിവി എന്നാക്കി മാറ്റി; നടപടി സ്വാമി കോടതിയെ സമീപിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ

സ്വാമിയുടെ കണ്ണുരുട്ടലിൽ അർണാബ് വിരണ്ടു; പുതിയ ചാനലിന്റെ പേര് റിപ്പബ്ലിക് ടിവി എന്നാക്കി മാറ്റി; നടപടി സ്വാമി കോടതിയെ സമീപിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ

ന്യൂഡൽഹി: സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയെത്തുടർന്ന് അർണബ് ഗോസ്വാമി തന്റെ പുതിയ ചാനലിന്റെ പേരു മാറ്റുന്നു. റിപ്പബ്ലിക് എന്നതിനുപകരം റിപ്പബ്ലിക് ടിവി എന്ന പേര് അനുവദിക്കണമെന്നാവശ്യപെട്ട് അർണബ് കേന്ദ്രത്തിന് കത്തയച്ചു. വാർത്താവിതരണ മന്ത്രാലയം അണ്ടർ സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് ചാനലിന്റെ പേര് മാറ്റുന്നതായി അർണബ് വ്യക്തമാക്കിയത്.

ചാനൽ ചർച്ചകളിൽ പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും പ്രതിരോധിക്കുന്ന അർണാബിന്റെ പുതിയ ചാനലിന് റിപബ്ലിക്ക് എന്നു പേരു നല്കുന്നതിനെ ചൊല്ലി പ്രമുഖ ബിജെപി നേതാവ് കൂടിയായ സുബ്രഹ്മണ്യം സ്വാമി രംഗത്തുവന്നത് ശ്രദ്ധേയമായിരുന്നു. ചാനലിന് ഈ പേരു നല്കരുതെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കത്തയയ്ക്കുകയായിരുന്നു.

ഔദ്യോഗിക ചിഹ്നങ്ങളും പേരുകളും വാണിജ്യ, പ്രൊഫഷണൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന 1950 ലെ നിയമം ചൂണ്ടികാണിച്ചാണ് സുബ്രമണ്യം സ്വാമി കേന്ദ്രസർക്കാരിന് കത്തെഴുതിയത്. കേന്ദ്രം നടപടി സ്വീകരിച്ചില്ലങ്കിൽ കോടതിയെ സമീപിക്കുമെന്നും സ്വാമി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ചാനലിന്റെ പേര് റി്പ്പബ്ലിക് ടിവി എന്നാക്കി മാറ്റാൻ ആർണാബ് തയാറായിരിക്കുന്നത്. ചാനലിന്റെ പേര് മാറ്റാൻ അർണബ് വാർത്താവിതരണ മന്ത്രാലയത്തിനെഴുതിയ കത്തിന്റെ പകർപ്പ് സുബ്രമണ്യംസ്വാമി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

ടൈംസ് നൗ ചാനലിന്റെ ചീഫ് എഡിറ്ററായിരുന്ന അർണബ് ഗോസ്വാമി രാജിവച്ചതിനുശേഷം തുടങ്ങുന്ന ചാനലിൽ ബിജെപി എംപിയും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖറിനും നിക്ഷേപമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP