Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരോഗ്യ സേതു ആപ്പിന് ബഗ് ബൗണ്ടി പ്രോഗ്രാമുമായി കേന്ദ്രസർക്കാർ; ആപ്ലിക്കേഷനിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നവർക്ക് നാല് ലക്ഷം രൂപ വരെ പ്രതിഫലം

ആരോഗ്യ സേതു ആപ്പിന് ബഗ് ബൗണ്ടി പ്രോഗ്രാമുമായി കേന്ദ്രസർക്കാർ; ആപ്ലിക്കേഷനിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നവർക്ക് നാല് ലക്ഷം രൂപ വരെ പ്രതിഫലം

സ്വന്തം ലേഖകൻ

കോവിഡ് -19 കോൺടാക്റ്റ് ട്രേസിങ് ആപ്പായ ആരോഗ്യസേതു ആപ്ലിക്കേഷനിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നവർക്ക് നാല് ലക്ഷം രൂപ വരെ പ്രതിഫലം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ആരോഗ്യ സേതു ഓപ്പൺ സോഴ്‌സ് ആക്കുകയാണെന്ന് സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആപ്പിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നവർക്ക് വേണ്ടി ബഗ് ബൗണ്ടി പ്രോഗ്രാമും പ്രഖ്യാപിച്ചത്. ആപ്ലിക്കേഷനിൽ അപകടസാധ്യത റിപ്പോർട്ട് ചെയ്യുന്ന ആർക്കും നാല ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കും.

ഇതുമായി അറിവുള്ള ആർക്കും ബഗ് ബൗണ്ടി പ്രോഗ്രാം പ്രയോജനപ്പെടുത്താം. ആപ്ലിക്കേഷനിലെ പ്രശ്നങ്ങൾ കണ്ടെത്തി അറിയിക്കാം. താൽപര്യമുള്ളവർ [email protected] ലേക്ക് ഒരു ഇമെയിൽ അയച്ചാൽ മതി. പ്രശ്നങ്ങൾ കണ്ടെത്തി അറിയിക്കുന്നത് പോലെ ആപ്ലിക്കേഷന്റെ സോഴ്സ് കോഡിലേക്ക് വേണ്ട നിർദേശങ്ങളും നൽകാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇങ്ങനെ നിർദേശങ്ങൾ അയക്കുന്നവർ ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ 'കോഡ് ഇംപ്രൂവ്മെന്റ്' എന്ന് ചേർക്കണം.

മെയ്‌ 27 മുതൽ ജൂൺ 26 വരെയാണ് ബഗ്ഗ് ബൗണ്ടി പ്രോഗ്രാം നടക്കുക. താൽപര്യമുള്ളവർ ഇക്കാലയളവിൽ തങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചിരിക്കണം. ഇതിന്റെ മുഴുവൻ മാർഗനിർദേശങ്ങളറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത് അംഗീകരിക്കപ്പെട്ടാൽ ആ വിവരം ഉപയോക്താക്കളെ അറിയിക്കും. പ്രശ്നങ്ങൾ കണ്ടെത്തി അറിയിക്കുന്നവർ ആ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നത് വരെ ആ വിവരം പരസ്യപ്പെടുത്താൻ പാടുള്ളതല്ല. ആരോഗ്യ സേതുവിലെ ജീവനക്കാർക്കും, നാഷണൽ ഇൻഫോമാറ്റിക് സെന്റർ, ഐടി ഇലക്ട്രോണിക്സ് മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമാവാൻ സാധിക്കില്ല.

ആരോഗ്യ സേതു ആപ്പിലെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും അറിയിക്കുന്നതിനും ഗവേഷകർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികമായി നൽകും. കണ്ടെത്തുന്ന പ്രശ്നത്തിന് ഒരു ലക്ഷം രൂപ നൽകും. സോഴ്സ് കോഡിലേക്ക് മാറ്റങ്ങൾ നിർദേശിക്കുന്നതിന് ഒരു ലക്ഷം രൂപയും നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP