Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തിട്ട് രാജ്യത്തു നിന്ന് കടന്നുകളയാൻ ഇനി സാധിക്കില്ല; കുറ്റവാളികളുടെ ആസ്തികൾ കണ്ടുകെട്ടാനുള്ള പുതിയ നിയമവുമായി കേന്ദ്രസർക്കാർ; 100 കോടിക്ക് മുകളിൽ തട്ടിപ്പ് നടത്തുന്നവർക്ക് മേലെ നിയമം ചുമത്താമെന്ന് മന്ത്രി അരുൺ ജെയ്റ്റ്ലി

സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തിട്ട് രാജ്യത്തു നിന്ന് കടന്നുകളയാൻ ഇനി സാധിക്കില്ല; കുറ്റവാളികളുടെ ആസ്തികൾ കണ്ടുകെട്ടാനുള്ള പുതിയ നിയമവുമായി കേന്ദ്രസർക്കാർ; 100 കോടിക്ക് മുകളിൽ തട്ടിപ്പ് നടത്തുന്നവർക്ക് മേലെ നിയമം ചുമത്താമെന്ന് മന്ത്രി അരുൺ ജെയ്റ്റ്ലി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി രാജ്യത്തു നിന്ന് കടന്നു കളയുന്നവരുടെ ആസ്തികൾ കണ്ടുകെട്ടാൻ സർക്കാരിന് അധികാരം നൽകുന്ന നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 100 കോടിക്ക് മുകളിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്ക് മേലെ ഈ നിയമം ചുമത്താമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യം വിടുന്നവരുടെ ബിനാമി സ്വത്തുക്കളും അവരുടെ വിദേശ രാജ്യങ്ങളിലുള്ള സ്വത്തുക്കളും കണ്ടുകെട്ടാനും നിയമം സർക്കാരിനെ അനുവദിക്കുന്നുണ്ട്. എന്നാൽ വിദേശത്തെ സ്വത്തുവകകൾ കണ്ടുകെട്ടണമെങ്കിൽ ആ രാജ്യത്തിന്റെ സഹകരണവും വേണം.

പുതിയ നിയമത്തിൽ പ്രതികൾക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും ഹൈക്കോടതിയിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെതിരെ ഹർജി നൽകാനും നിയമത്തിൽ അവസരം നൽകുന്നുണ്ട്. വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വൻകിട സാമ്പത്തിക തട്ടിപ്പുകാർ രാജ്യം വിട്ടതിനെ തുടർന്നാണ് കേന്ദ്രം പുതിയ നിയമവുമായി രംഗത്ത് വരുന്നത്.

രാജ്യം വിട്ട കുറ്റവാളികളെ തിരികെ എത്തിക്കുന്ന നടപടിക്ക് വളരെയധികം കാലതാമസമെടുക്കുമെന്ന കാരണത്താലാണ് പുതിയ നിയമം കേന്ദ്രം കൊണ്ടുവരുന്നത്.

കൂടാതെ ദേശീയ സാമ്പത്തിക റിപ്പോർട്ടിങ് അഥോറിറ്റിയുടെ (എൻ.എഫ്.ആർ.എ) രൂപീകരണത്തിനും മന്ത്രിസഭ അനുമതി നൽകിയതായി ജെയ്റ്റ്ലി പറഞ്ഞു. എൻ.എഫ്.ആർ.എ സ്വതന്ത്ര ഓഡിറ്റിങ് അഥോറിറ്റിയായിരിക്കുമെന്നും ചാർട്ടേഡ് അക്കൗണ്ടന്റുമാരും അവരുടെ സ്ഥാപനങ്ങളും എൻ.എഫ്.ആർ.എ യുടെ അധികാര പരിധിയിൽ വരുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP