Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂർണ്ണ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ഹെലികോപ്റ്റർ വിട്ടു നൽകി അരുണാചൽ ഗവർണർ; നടപടി ഗുരുതരാവസ്ഥയിലായ യുവതിയുടെ കാര്യം തവാങ് എംഎൽഎ മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ; 15 മണിക്കൂറുള്ള റോഡ് യാത്രയൊഴിവാക്കിയതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാനായെന്ന് ഡോക്ടർമാർ

പൂർണ്ണ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ഹെലികോപ്റ്റർ വിട്ടു നൽകി അരുണാചൽ ഗവർണർ; നടപടി ഗുരുതരാവസ്ഥയിലായ യുവതിയുടെ കാര്യം തവാങ് എംഎൽഎ മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ; 15 മണിക്കൂറുള്ള റോഡ് യാത്രയൊഴിവാക്കിയതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാനായെന്ന് ഡോക്ടർമാർ

മറുനാടൻ ഡെസ്‌ക്‌

ഇറ്റാനഗർ : പൂർണ ഗർഭിണിയായ യുവതിക്ക് സഹായ ഹസ്തവുമായി അരുണാചൽ ഗവർണർ. യുവതിയെ ആശുപത്രിയിലെത്തിക്കാൻ തന്റെ ഹെലികാപ്റ്റർ വിട്ടു നൽകിയാണ് അരുണാചൽ പ്രദേശ് ഗവർണർ റിട്ട. ബ്രിഗേഡിയർ ബി.ഡി മിശ്ര മാതൃകയായത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയിൽ കയറ്റിയയുടൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഇവിടെ തവാങ്ങിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗവർണർ. ഈ സമയമാണ് ഗർഭിണിയായ യുവതി ഗുരുതരാവസ്ഥയിലായെന്ന വിവരം സ്ഥലം എംഎൽഎ മുഖ്യമന്ത്രി പ്രേമ ഖണ്ഡുവിനോട് പറഞ്ഞത്. ഇത് ഗവർണർ കേൾക്കുകയും ഉടൻ തന്നെ ഹെലികോപ്റ്ററിൽ യുവതിയെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

തന്റെ കൂടെ  ഗർഭിണിയെയും ഭർത്താവിനെയും ആശുപത്രിയിലെത്തിക്കാമെന്നാണ് ഗവർണർ അറിയിച്ചത്. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തവാങ്ങിൽ നിർത്തിയാണ് ഇവരെ കയറ്റിയത്. തവാങ്ങിൽനിന്ന് ഇറ്റാനഗറിലേക്ക് 200 കിലോമീറ്ററേയുള്ളൂവെങ്കിലും റോഡ് മാർഗം പോകാൻ 15 മണിക്കൂർ വേണം. ഹെലികോപ്റ്ററിൽ 2 മണിക്കൂറും. യാത്രയ്ക്കിടെ അസമിലെ തേസ്പുരിൽ കോപ്റ്റർ ഇന്ധനം നിറയ്ക്കാനിറക്കി.

ഇതിനിടെ കോപ്റ്ററിനു തകരാറുള്ളതായി പൈലറ്റ് കണ്ടെത്തിയതോടെ യാത്ര മുടങ്ങി. സ്ഥിതി ഗുരുതരമായതിനാൽ തേസ്പുരിലെ വ്യോമ താവളത്തിലേക്കു ഗവർണർ നിർദ്ദേശം നൽകി അടിയന്തരമായി മറ്റൊരു കോപ്റ്റർ എത്തിച്ചു. ഇരുവരെയും ഇറ്റാനഗറിലേക്ക് അയച്ച ശേഷം മറ്റൊരു കോപ്റ്ററിലാണു ഗവർണർ മടങ്ങിയത്. ഗർഭിണി എത്തിയാൽ ഉടൻ ആശുപത്രിയിലേക്കു മാറ്റുന്നതിനായി രാജ്ഭവനിൽ ആംബുലൻസും ഡോക്ടറെയും സജ്ജമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP