Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നരേന്ദ്ര മോദിയുടെ നയങ്ങളെ നിരന്തരം എതിർക്കുന്ന ഏകനേതാവ് രാഹുൽഗാന്ധിയെന്ന് അരുന്ധതി റോയ്; കോവിഡിന്റെ ദുരന്തത്തിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്നും വിമർശനം; രാഹുൽഗാന്ധിക്ക് കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും വിമർശനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ നിരന്തരം എതിർക്കുന്ന ഏക നേതാവ് രാഹുൽഗാന്ധിയെന്ന് എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ അരുന്ധതി റോയ്. ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, ചിന്തകൻ താരിഖ് അലി എന്നിവരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അരുന്ധതി.

കോവിഡിന്റെ ദുരന്തത്തിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നത്. വർഗീയ വിഭജനം തീവ്രമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇന്ത്യയിൽ മോദിയുടെ നയങ്ങളെ നിരന്തരം എതിർക്കുന്നത് രാഹുൽ ഗാന്ധിയാണ്. എന്നാൽ അദ്ദേഹത്തിന് കാര്യമായ പിന്തുണ കിട്ടുന്നില്ല. മറ്റുള്ളവരെല്ലാം സംസ്ഥാന പാർട്ടികളാണ്. അവർക്കെന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയിലാണെന്നും അരുന്ധതി റോയ് പറഞ്ഞു.

രാജ്യത്ത് സാന്പത്തിക തകർച്ച അങ്ങേയറ്റത്താണ്. അതിൽ നിന്ന് തിരിച്ചു വരുമെന്ന പ്രതീക്ഷയില്ല. രാജ്യത്ത് ഇപ്പോൾ പലായനമാണ് നടക്കുന്നത്. ജനങ്ങൾ വീടുകളിലേക്ക് മടങ്ങാൻ നിർബന്ധിതരായി കൊണ്ടിരിക്കുകയാണെന്നും ന്ധസ്റ്റോപ് ദി വാർ കോയലേഷ'ന്റെ ആഭിമുഖ്യത്തിൽ നടത്തിയ കോറോണ വൈറസ്, വാർ, എംപയർ എന്ന പരിപാടിയിൽ അരുന്ധതി കുറ്റപ്പെടുത്തി.

രണ്ട് കാര്യങ്ങളാണു മോദി സർക്കാർ ചെയ്തത്. ഒന്ന് അവർ സ്വകാര്യവത്കരണം ശക്തമാക്കി. പ്രകൃതി വിഭവങ്ങൾ മുഴുവൻ സ്വകാര്യവത്കരിച്ചു. ഓൺലൈൻ വിദ്യാഭ്യാസം വ്യാപകമാക്കി. ദളിതരെയും മറ്റും വിദ്യാഭ്യാസ മേഖലയിൽനിന്ന് മാറ്റിനിർത്തി. ഇന്റർനെറ്റ് സൗകര്യങ്ങളില്ലാത്തവരാണ് വലിയ വിഭാഗമെന്നും അരുന്ധതി ചൂണ്ടിക്കാട്ടി.

ജനുവരിയിൽ ഇന്ത്യയിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തിട്ടും സർക്കാർ ഒന്നും ചെയ്തില്ല. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ നേരിടുന്നതിനാണ് സർക്കാർ അന്നു പ്രാധാന്യം നൽകിയത്. കേരളം പോലുള്ള സ്ഥലങ്ങളിൽ ഇപ്പോഴത്തെ പ്രതിസന്ധി മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP