Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പൊലീസ് നടപടി അടിയന്തരാവസ്ഥയ്ക്ക് വളരെ അടുത്തത്'; 'കൊലപാതകികളെ ആദരിക്കുകയും ആഘോഷിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്'; ഭീമ-കൊരേഗാവ് സംഘർഷത്തെ തുടർന്നുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അരുന്ധതി റോയ്

'പൊലീസ് നടപടി അടിയന്തരാവസ്ഥയ്ക്ക് വളരെ അടുത്തത്'; 'കൊലപാതകികളെ ആദരിക്കുകയും ആഘോഷിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്'; ഭീമ-കൊരേഗാവ് സംഘർഷത്തെ തുടർന്നുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അരുന്ധതി റോയ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭീമ- കൊരേഗാവ് സംഘർഷത്തെ തുടർന്നുള്ള പൊലീസ് നടപടിയിൽ പ്രതിഷേധമറിയിച്ച് എഴുത്തുകാരി അരുന്ധതി റോയ്. ഇന്ത്യയുടെ പലഭാഗത്തും സാമൂഹിക പ്രവർത്തകരെ ലക്ഷ്യമാക്കി നടക്കുന്ന പൊലീസ് റെയ്ഡിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ. ഇത് അടിയന്തരാവസ്ഥയ്ക്ക് അടുത്തതാണെന്നും ഇത്തരം നീക്കം ആപത്കരമാണെന്നും അരുന്ധതി ചൂണ്ടിക്കാട്ടി.

ദലിത് അവകാശ പ്രവർത്തകർ, ബുദ്ധിജീവികൾ, കവികൾ, അഭിഭാഷകർ തുടങ്ങിയവരുടെ വീടുകളിലാണു പരിശോധന നടക്കുന്നത്. കൊലപാതകികളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്. നീതിക്കു വേണ്ടിയോ ഹിന്ദു ഭൂരിപക്ഷവാദത്തിനെതിരെയോ ആരെങ്കിലും സംസാരിച്ചാൽ അവരെ കുറ്റവാളികളാക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പാണ് ഇതിനു പിന്നിൽ. ഇത്തരം കാര്യങ്ങൾ അനുവദിക്കരുത്. ഇതിനെതിരെ എല്ലാവരും ഒരുമിക്കണം. അല്ലെങ്കിൽ നമ്മൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യം എല്ലാം നഷ്ടമാകും അവർ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടാണ് എട്ട് സാമൂഹിക പ്രവർത്തകരെ ലക്ഷ്യമാക്കി പുണെ പൊലീസ് റെയ്ഡ് നടത്തിയത്. ഇതിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഡൽഹി, ഫരീദാബാദ്, ഗോവ, മുംബൈ, താനെ, റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇവരുടെ വീടുകളിലാണു പരിശോധന നടന്നത്. വിപ്ലവ സാഹിത്യകാരനായ പി. വരവര റാവുവും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP