Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാം; ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരം അവസാനിപ്പിക്കാമെന്ന് കാട്ടി ലഫ്റ്റനന്റ് ജനറലിന്റെ കത്ത്; സർക്കാർ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്ന് ഉദ്യോഗസ്ഥരും; അരവിന്ദ് കെജ്രിവാൾ സമരം അവസാനിപ്പിച്ചു

പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാം; ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരം അവസാനിപ്പിക്കാമെന്ന് കാട്ടി ലഫ്റ്റനന്റ് ജനറലിന്റെ കത്ത്; സർക്കാർ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്ന് ഉദ്യോഗസ്ഥരും; അരവിന്ദ് കെജ്രിവാൾ സമരം അവസാനിപ്പിച്ചു

ന്യൂഡൽഹി: ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസിൽ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവസാനിപ്പിച്ചു.ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായഭിന്നത പരിഹരിക്കാമെന്ന ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാരുമായി ചർച്ച നടത്തണമെന്ന് ലഫ്റ്റനന്റ് ഗവർണർ നിർദ്ദേശിച്ചിരുന്നു.

സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കെജ്രിവാളിനു കത്തയച്ചിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനും നിർദ്ദേശം നൽകി. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരം അവസാനിപ്പിക്കാൻ ഇടപെടാമെന്ന് ഉറപ്പും നൽകി. ഈ സാഹചര്യത്തിലാണു സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

കേജ്രിവാളിന്റെ സമരത്തിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഒരു വ്യക്തിയുടെ വീടോ ഓഫിസോ കയ്യേറി സമരം ചെയ്യാനാകില്ലെന്ന കോടതി പരാമർശം പാർട്ടിക്കു തിരിച്ചടിയായി. ആറു ദിവസമായി നിരാഹാരം തുടരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

വിഷയത്തിൽ ഗവർണർ ഇടപെട്ട സ്ഥിതിക്ക് ഇനി സമരവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ആം ആദ്മി നേതാക്കൾ തീരുമാനിച്ചു.അതേസമയം, ഗവർണറുടെ നിർദ്ദേശം പുറത്ത് വന്നതിന് പിന്നാലെ ഡൽഹി പരിസ്ഥിതി മന്ത്രി സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി വിവരമുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഡൽഹിയിലെ ജനങ്ങളുടെ താത്പര്യം മാനിച്ച് തങ്ങളുടെ ജോലികളിലേക്ക് മടങ്ങാൻ ഉദ്യോഗസ്ഥരോട് ലെഫ്.ഗവർണർ നിർദ്ദേശിച്ചതായും വിവരമുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുമായുള്ള തുടർ ചർച്ചകൾ തന്റെ വസതിയിൽ നടത്തേണ്ടെന്നും അത് സെക്രട്ടേറിയറ്റിനുള്ളിൽ വച്ച് മതിയെന്നുമാണ് ലെഫ്.ഗവർണറുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ കെജ്‌രിവാളും സംഘവും ഉടൻ തന്നെ ഗവർണറുടെ വസതി വിട്ട് പുറത്തിറങ്ങുമെന്നും വിവരമുണ്ട്.

നേരത്തെ പിണറായി വിജയനടക്കം നാലുമുഖ്യമന്ത്രിമാർ കെജ്രിവാളിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു.കേന്ദ്ര സർക്കാർ പ്രശ്‌നത്തിൽ ഇടപടണമെന്നും മുഖ്്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു.പിണറായി അടക്കമുള്ള മുഖ്യമന്ത്രിക്കാർക്ക് കെജ്രിവാളിനെ കാണാനുള്ള അനുമതി നിഷേധിച്ച് കടുത്ത നിലപാടാണ് ലഫ്റ്റനന്റ് ഗവർണർ സ്വീകരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കുക, വീട്ടുപടിക്കൽ റേഷൻ പദ്ധതിക്ക് അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജ്രിവാളും മന്ത്രിമാരും സമരത്തിന് ഇറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP